തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് യൂണിറ്റ് സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബ സംഗമം, കിടപ്പ് രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസത്തിന്റെ തിരിനാളമായി.
പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ നാടൻപാട്ട് കലാകാരൻ പ്രദീഷ് കലാഭവൻ മുഖ്യാതിഥിയായി.
ഗ്രാമ പഞ്ചായത്തിലെ നാന്നൂറിലധികം വരുന്ന പാലിയേറ്റീവ് രോഗികളിൽ കിടപ്പ് രോഗികൾ വരെ കുടുംബ സംഗമത്തിൽ എത്തിയത് പരിപാടിയിൽ എത്തിയ മറ്റു പാലിയേറ്റീവ് രോഗികൾക്ക് ആശ്വാസകരമായി.
ബാബുരാജ് പുത്തൂർ, കെ.ഷാജു പ്രസാദം എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.
ചടങ്ങിൽ വെച്ച് പാലിയേറ്റീവ് വളണ്ടിയർമാരെ പൊന്നാട അണിയിച്ചു.
പരിപാടിയുടെ ഭാഗമായി
പാലിയേറ്റീവ് രോഗികൾ,
കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ , അങ്കണവാടി പ്രവർത്തകർ , കുടുംബശ്രീ പ്രവർത്തകർ , ആശ വർക്കർമാർ , ജനപ്രതിനിധികൾ തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
കുടുംബസംഗമത്തിൽ പങ്കെടുത്ത മുഴുവൻ പാലിയേറ്റീവ് രോഗികൾക്കും സ്നേഹോപഹാരം നൽകിയാണ് പരിപാടിയിൽ നിന്ന് അവരെ യാത്രയാക്കിയത്. വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.
സ്ഥിരം സമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, റംല ചോലക്കൽ, രാജു അമ്പലത്തിങ്കൽ, വാർഡ് അംഗങ്ങളായ മുഹമ്മദലി കെ എം , ഷൗക്കത്തലി കൊല്ലളത്തിൽ, ഡോ. പ്രിയ കെ വി , ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ് ഷാജു, പ്രീതി രാജീവ് (സിഡിഎസ് ചെയർപേഴ്സൺ) ഡോ.സന്തോഷ് എൻ എസ് (റോട്ടറി മിസ്റ്റി മെഡോസ്) ജോസഫ് (ലിസ പെയിൻ & പാലിയേറ്റീവ്) ഫാ.പോൾ ബെനഡിക്റ്റ് (ആം ഓഫ് ഹോപ്പ് പുല്ലൂരാംപാറ),റോസമ്മ (അൽഫോൻസാ ഹോസ്പിറ്റൽ പുല്ലൂരാംപാറ )സാജുദ്ദീൻ (ഖത്തർ വെൽഫെയർ കമ്മിറ്റി തിരുവമ്പാടി) ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ എന്നിവർ സംസാരിച്ചു.
Post a Comment