തിരുവനന്തപുരം:
റേഷൻ വിതരണക്കാരുടെ സമരം പിൻവലിച്ചു.
റേഷൻ കടകളിലേക്ക് ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്ന റേഷൻ വിതരണക്കാരുമായി ഓൺലൈനിൽ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ ഇന്ന് ചർച്ച നടത്തിയിരുന്നു. ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.
മൂന്ന് മാസത്തെ തുക വിതരണം ചെയ്യാമെന്ന് ചർച്ചയിൽ വിതരണക്കാർക്ക് മന്ത്രി ഉറപ്പ് നൽകി. സെപ്‌തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ തുകയാണ് വിതരണം ചെയ്യുന്നത്.
ജനുവരി 1 മുതൽ റേഷൻ വിതരണക്കാർ സമരത്തിലായിരുന്നു. തിങ്കൾ മുതൽ റേഷൻ കടകളിലേക്ക് ഭക്ഷ്യ വസ്തുക്കൾ എത്തിച്ച് തുടങ്ങുമെന്ന് വിതരണക്കാർ അറിയിച്ചു.
Post a Comment