കൂടരഞ്ഞി: കേരളാ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക അംഗങ്ങളിലൊരാളായ കടമ്പനാട്ട് പരേതനായ ജോസഫിന്റെ (അപ്പൻ) ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി.
പുല്ലൂരാമ്പാറ ആക്കാട്ടുമുണ്ടക്കൽ കുടുംബാഗമാണ് പരേത.
മക്കൾ: റീത്ത (ദുബായ്), നോബിൾ (കൂടരഞ്ഞി), ബിനോ (റിട്ടയേർഡ് ടീച്ചർ-വേനപ്പാറ), സുജ (അധ്യാപിക), ബിജു (ദുബായ്), സിബി (ദുബായ്).
മരുമക്കൾ: ജോസ് തൊഴാൽ (ദുബായ്), മോളി തെരളിയിൽ (കൂരാച്ചുണ്ട്), ഫ്രാൻസിസ്, നെടുമ്പുറത്ത് (റിട്ട. ഹെഡ് മാസ്റ്റർ), സുരേഷ് കട്ടക്കയം (റിട്ട. ജില്ലാ പ്ലാനിങ് ഓഫിസർ, കോഴിക്കോട്), ഫെബിൻ കുരിശിങ്കൽ (ദുബായ്), ദിവ്യ ഐക്കര (ദുബായ്).
സംസ്കാരം നാളെ (02-01-2025-വ്യാഴം) വൈകുന്നേരം 03:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
Post a Comment