തിരുവമ്പാടി :
അനക്കാംപൊയിൽ കരിമ്പിൽ വച്ച് നടത്തിയ അൽഫോൻസ കോളേജ് എൻഎസ്എസ് ക്യാമ്പ് - നിറവ് 20 24 സമാപിച്ചു. സമാപന സമ്മേളനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പുകൾ സാമൂഹിക ബോധവും ഉത്തരവാദിത്വവും വളർത്തുന്നു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. പ്രോഗ്രാം ഓഫീസർ ഫാ. ഷിജു മാത്യു യോഗത്തിൽ അധ്യക്ഷത വഹിച്ചു. കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. മനോജ് കൊല്ലം പറമ്പിൽ മുഖ്യസന്ദേശം നൽകി. ഏറ്റവും മികച്ച ക്യാമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ട അഭിഷേക് ഷിനോജ്, അഷ്മിനാ സി എം എന്നീ വോളണ്ടിയർമാർക്ക് അദ്ദേഹം അവാർഡുകൾ നൽകി. ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ച വ്യക്തികൾക്കുള്ള ആദരവും നൽകി. എക്സൈസ്, ആരോഗ്യം, പോലീസ് വകുപ്പുകൾ ക്യാമ്പുമായി സഹകരിച്ച് ബോധവൽക്കരണം നൽകി. പ്രദേശവാസികളെ കൂടാതെ വൈ എം സിഏ, തിരുവമ്പാടി ലയൺസ് ക്ലബ്, സീനിയർ ചേമ്പർ ഇന്റർനാഷണൽ തിരുവമ്പാടി സ്നേഹ ലിജിയൻ, ഓയിസ്കാ തിരുവമ്പാടി എന്നീ സംഘടനകളും ക്യാമ്പിനു പിന്തുണ നൽകി. വിവിധ മേഖലയിൽ പെട്ട പരിശീലകരുടെ പരിശീലന ക്ലാസുകൾ നടന്നു. അനക്കാപൊയിൽ - കരിമ്പ് പാതയോരം കാടു തെളിച്ചും പാഴ് വസ്തുക്കൾ പെറുക്കിയും ശുചിയാക്കി. "പാതയോരത്ത് പാഴ് വസ്തുക്കൾ വലിച്ചെറിയരുതെ...." എന്ന ബോർഡുകൾ സ്ഥാപിക്കുവാനും വേസ്റ്റ് ബാസ്ക്കറ്റ് സ്ഥാപിക്കുവാനും വിദ്യാർത്ഥികൾ മുൻകൈയെടുത്തു. സമാപനയോഗത്തിൽ ഡോ. പി എ മത്തായി, കാവ്യ ജോസ്, അജിൽ മാത്യു, ആൽബിൻ പോൾസൺ, ദേവസ്യ കുന്നത്ത്, ജെസ്സി അടയ്ക്കാപാറ, സാനിയമോൾ ചാൾസ്, ഗായത്രി കെ എന്നിവർ സംസാരിച്ചു.
Post a Comment