കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആയുഷ് മിഷന്റെ സഹായത്തോടെ നിർമ്മിച്ച യോഗ ഹാളിന്റെ 
ഉദ്ഘാടനം എം. എൽ. എ. ലിന്റോ ജോസഫ് നിർവഹിച്ചു.



ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷനായി  ജില്ലാപഞ്ചായത്ത് അംഗം ബോസ് ജേക്കബ് 
മുഖ്യാഥിതിയായി, 
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി. എസ്.  രവീന്ദ്രൻ, റോസ്‌ലി ജോസ്, മെമ്പർമാരായ ബോബി ഷിബു, ജെറീന റോയ്, സീന ബിജു,ബിന്ദു ജയൻ, ബാബു മൂട്ടോളി, മോളി തോമസ്, മെഡിക്കൽ ഓഫീസർമാരായ ഡോ. ദിവ്യ, ഡോ. ലിയ, വെറ്റിനറി സർജൻ ഡോ. അഞ്ജലി, യോഗ ഇൻസ്‌ട്രക്ടർ  ഡോ. കൃഷ്‌ണേന്ദു, എച്ച്. എം. സി. അംഗം നോബിൾ കിഴുക്കരക്കാട്ട്  ആരോഗ്യ വകുപ്പ് ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

ആയുഷ് മിഷൻ ഡി. പി. എം. ഡോ. അനീന ത്യാഗരാജ് പദ്ധതി വിശദീകരണവും  ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കവിത പുരുഷോത്തമൻ മുഖ്യപ്രഭാഷണവും നടത്തി. 

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ സ്വാഗതവും ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഹബീനത്ത്  നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post