താമരശ്ശേരി :
പരപ്പൻ പൊയിൽ -ബാലസംഘം 86-ാം മത് ജൻമദിനത്തിൻ്റെ ഭാഗമായി അക്ഷരോൽസവവും /കാർണിവലും സംഘടിപ്പിച്ചു.
പരപ്പൻ പൊയിൽ മേഖലയിലെ കതിരോട് വെച്ച് രാവിലെ മേഖല പ്രസിഡണ്ട് സരയു.പി.എസ് പതാക ഉയർത്തി. മേഖലാ സിക്രട്ടറി ലോഹിത് ബാബു സ്വാഗതം പറഞ്ഞു.
പരിപാടിയിൽ ബാലസംഘം താമരശ്ശേരി ഏരിയ കൺവീനർ ടി.കെ.അരവിന്ദാക്ഷൻ മാസ്റ്റർ, മേഖല കൺവീനർ ഒ.പി.ഉണ്ണി, പി.വിനയകുമാർ, ടി.കെ. ബൈജു, എ.സി. ഗഫൂർ, വി.ലിജു, പി.ഗോപാലൻ, എന്നിവർ സന്നിഹിതരായി. തുടർന്ന് അക്ഷരോൽസവം, കായികപരിപാടികൾ നടന്നു.
വൈകുന്നരം നടന്ന കാർണിവലും, മെമൻ്റോ / മെഡലുകളും നൽകി എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കൺവീനർ പി.ഗോപാലൻ സ്വാഗതം പറഞ്ഞു.
ചെയർമാൻ എ.സി. ഗഫൂർ അദ്ധ്യക്ഷം വഹിച്ചു.
ചടങ്ങിൽ പി.വിനയകുമാർ, ഒ.പി, ഉണ്ണി, വി.ലിജു, സി.കെ.ജിതിൻ എന്നിവർ സംസാരിച്ചു. ടി.കെ.വിജയൻ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും, ഗാനമേളയും അരങ്ങേറി.
Post a Comment