ഓമശ്ശേരി:
ഫിഷറീസ് വകുപ്പ് പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജനകീയ മൽസ്യ കൃഷി പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി പഞ്ചായത്തിൽ സൗജന്യമായി മൽസ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.വിവിധ വാർഡുകളിൽ നിന്നായി അപേക്ഷ സമർപ്പിച്ച മുഴുവനാളുകൾക്കും കാർപ്പ്(രോഹു,മൃഗാൾ) മൽസ്യക്കുഞ്ഞുങ്ങളേയാണ് വിതരണം ചെയ്തത്.പതിനഞ്ചായിരം മൽസ്യക്കുഞ്ഞുങ്ങളാണ് കർഷകർക്ക് ലഭ്യമാക്കിയത്.ഉൾനാടൻ മൽസ്യ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും മൽസ്യ കൃഷി വ്യാപിപ്പിക്കുന്നതിനും ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.മൽസ്യ കൃഷി ജനകീയമാക്കുന്നതിനും മേഖലയിൽ വൈവിധ്യ തലങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി ഊന്നൽ നൽകുന്നുണ്ടെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ,സത്താർ പുറായിലിന് മൽസ്യക്കുഞ്ഞുങ്ങളെ നൽകി വിതരണോൽഘാടനം നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ് ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യഷത വഹിച്ചു.താമരശ്ശേരി മൽസ്യഭവൻ ഓഫീസർ മെർലിൻ അലക്സ് പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,എം.ഷീജ ബാബു,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ് എന്നിവരും എ.കെ.നിസാർ കൂടത്തായ്,ഫിഷറീസ് ഓഫീസർ മാരായ സി.ബബിത,ഐശ്വര്യ,അക്വാകൾച്ചർ പ്രമോട്ടർമാരായ സജിത,ദീപു,എന്നിവരും സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ ജനകീയ മൽസ്യ കൃഷി പദ്ധതിയുടെ ഭാഗാമായുള്ള മൽസ്യക്കുഞ്ഞുങ്ങളുടെ വിതരണോൽഘാടനം സത്താർ പുറായിലിന് നൽകി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ നിർവ്വഹിക്കുന്നു.
Post a Comment