കോടഞ്ചേരി:
മുക്കം മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന് സെൻറ് ജോസഫ് സ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി.' യുവജ്യോതി 2K24 'എന്ന പേരിൽ ഡിസംബർ 21 മുതൽ 27 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സപ്തദിന ക്യാമ്പ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
ഡോൺ ബോസ്കോ കോളേജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിജി ജോർജ് സ്വാഗതം പറഞ്ഞു .പ്രിൻസിപ്പാൾ ഡോ. ഫാ. ജോബി എം അബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ , കോടഞ്ചേരി സെൻറ് ജോസഫ് സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ്, കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻറ് പോൾസൺ അറയ്ക്കൽ, എന്നിവർ പ്രസംഗിച്ചു. ആശംസ അർപ്പിച്ച് സംസാരിച്ച കോടഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ സജു അബ്രാഹത്തിന്റെ ഗൃഹാതുരത ഉണർത്തുന്ന പഴയകാല പാട്ടുകൾ എൻഎസ്എസ് ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് ആവേശകരമായി ' എൻഎസ്എസ് ലീഡർ ആജോ വർഗീസ് ചടങ്ങിന് നന്ദി അർപ്പിച്ചു.
സപ്തദിന ക്യാമ്പിന് തുടക്കം കുറിച്ചുകൊണ്ട് മാനവ മൈത്രി റാലി നടത്തി.
Post a Comment