കട്ടിപ്പാറ:
താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കേരള കോൺഗ്രസ്സ് (എം) കട്ടിപ്പാറ മണ്ഡലം പ്രസിഡന്റുമായ എൻ.ഡി ലൂക്കയ്ക്ക് സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി, പാലിയേറ്റീവ് രംഗത്ത് സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു.ദുബായിൽ വെച്ചാണ് മരണമടഞ്ഞത്.നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. ടി. സി വാസു അനുശോചന പ്രമേയം അവതരിപ്പിച്ചു.
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ്, കേരള കോൺഗ്രസ്സ്(എം) ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ്,പി.സി തോമസ്,സലാം മണക്കടവൻ,ഷാൻ കട്ടിപ്പാറ,എ.കെ അബൂബക്കർകുട്ടി,കരീം പുതുപ്പാടി,കെ.വി സെബാസ്റ്റ്യൻ,സലീം പുല്ലടി,ഒ.കെ മുഹമ്മദ്,ടി.പി മുഹമ്മദ് ഷാഹിം,മുഹമ്മദ് പിലാക്കണ്ടി എന്നിവർ സംസാരിച്ചു. ജോസ് പയ്യപ്പേൽ സ്വാഗതവും കെ. ആർ ബിജു നന്ദിയും പറഞ്ഞു.
Post a Comment