2025-25 വാർഷിക പദ്ധതി രൂപീകരണം


തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതി രൂപീകരണ ഗ്രാമസഭകൾ ഡിസംബർ 20 മുതൽ 24 വരെ നടക്കും.2025-26 വാർഷിക പദ്ധതി രൂപികരണം, കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് പദ്ധതി രൂപീകരണം,ദേശീയ ഗ്രാമിണ തൊഴിലുറപ്പ് പദ്ധതി രൂപീകരണം,വിവിധ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളെ അംഗീകരിക്കൽ എന്നീ പ്രധാന അജണ്ടകളാണ് ഗ്രാമസഭയുടെ മുമ്പാകെ വരുന്നതെന്നും എല്ലാ വോട്ടർമാരും ബന്ധപ്പെട്ട ഗ്രാമസഭകളിൽ പങ്കെടുക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ, വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹ്മാൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഡിസംബർ 20 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് 8.പാമ്പിഴഞ്ഞപാറ വാർഡ് ഗ്രാമസഭാ യോഗം മിഫ്താഊൽ ഉലും സുന്നി മദ്രസയിലും14. തിരുവമ്പാടി ടൗൻ വാർഡ് ഗ്രാമസഭ ഗ്രാമ പഞ്ചായത്ത് ഹാളിലും,17. പുല്ലൂരാംപാറ വാർഡ് ഗ്രാമസഭ സി.ജെ.എം ഓഡിറ്റോറിയത്തിലും നടക്കും.

ഡിസംബർ 21 ശനി രാവിലെ 10ന് വാർഡ് 1 മുത്തപ്പൻപുഴ ഗ്രാമസഭ സെൻറ് സെബാസ്റ്റ്യൻ എൽ പി സ്കൂളിലും, രാവിലെ 11 ന് വാർഡ് 2 കാവുങ്കലേൽ ഗ്രാമസഭ പാരിഷ് ഹാളിലും, ഉച്ചയ്ക്ക് ശേഷം 2.30 ന് വാർഡ് 3. ആനക്കാംപൊയിൽ ഗ്രാമസഭ പാരിഷ്ഹാളിലും, ഉച്ചയ്ക്ക് ശേഷം 2 മണിക്ക് വാർഡ് 5 പൊന്നാങ്കയം ഗ്രാമസഭ എസ്.എൻ എ.എൽ പി സ്കൂളിലും, വാർഡ് 6 ഉറുമി ഗ്രാമസഭ പാരിഷ് ഹാളിലും, വാർഡ് 7 പുന്നക്കൽ ഗ്രാമസഭ വൈകുന്നേരം 3 മണിക്ക് പാരിഷ് ഹാളിലും, വാർഡ് 11 തൊണ്ടിമ്മൽ ഗ്രാമസഭ ഉച്ചയ്ക്ക് ശേഷം 2 ന് എൽ.പി സ്കൂളിലും നടക്കും.

ഡിസംബർ 22 ഞായർ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് വാർഡ് 10 മരക്കാട്ടുപുറം ഗ്രാമസഭ കുടുംബാരോഗ്യ കേന്ദ്രം ഹാളിലും, വാർഡ് 9 മറിയപുറം ഗ്രാമ പഞ്ചായത്ത് ഹാളിലും, രാവിലെ 11 മണിക്ക് വാർഡ് 15 പാലക്കടവ് വാർഡ് ഗ്രാമസഭ ഗ്രാമ പഞ്ചായത്ത് ഹാളിലും, ഉച്ചയ്ക്ക് ശേഷം 2 ന് വാർഡ് 16 തമ്പലമണ്ണ വാർഡ് ഗ്രാമസഭ അത്തിപാറ അങ്കണവാടിയിലും നടക്കും.

ഡിസംബർ 23 തിങ്കൾ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് വാർഡ് 4 കൊടക്കാട്ടപ്പാറ ഗ്രാമസഭ ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിൽ നടക്കും

ഡിസംബർ 24 ചൊവ്വ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് വാർഡ് 13 അമ്പലപാറ ഗ്രാമസഭ എം.സി ഓഡിറ്റോറിയത്തിലും വൈകുന്നേരം 3 മണിക്ക് വാർഡ് 12 താഴെ തിരുവമ്പാടി ഗ്രാമസഭ നൂറുൽ ഇസ്ലാം മദ്രസയിലും നടക്കും.

Post a Comment

Previous Post Next Post