ഓമശ്ശേരി : സുന്നി മാനേജ്മെൻറ് അസോസിയേഷൻ (എസ് എം എ) സംസ്ഥാന കമ്മിറ്റിയുടെ 2024- 27 വർഷത്തിലെ പ്രവർത്തന പദ്ധതികളുടെ ഭാഗമായി സോണുകളിൽ നടത്തപ്പെടുന്ന മുഅല്ലിം മാനേജ്മെൻറ് മീറ്റ് മുശാറഖയും ഇഹ്തിറാം അവാർഡ് ജേതാക്കളായ മുഅല്ലികൾക്കുള്ള അവാർഡ് ദാനവും കളരാന്തിരി സുന്നി സെന്ററിൽ നടന്നു.
ഇഹ്തിറാം അവാർഡിനർഹരായ മുഅല്ലിംകളെ ആദരിച്ചു. സോൺ പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
കെ സി ഹുസൈൻ സഖാഫി ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ബഷീർ മുസ്‌ലിയാർ ചെറൂപ്പ വിഷയാവതരണം നടത്തും.
സ്വലാഹുദീൻ മുസ്ലിയാർ കുറ്റിക്കാട്ടൂർ, കെ എം ഹമീദ്, അബ്ദുറഹ്മാൻ സഖാഫി അമ്പലക്കണ്ടി, ടി സി റസാഖ് സഖാഫി, കെ മുഹമ്മദ് മദനി, ഇബ്രാഹിം അഹ്സനി പ്രസംഗിച്ചു.
ഹുസൈൻ മേപ്പള്ളി സ്വാഗതവും അശ്റഫ് വെണ്ണക്കോട് നന്ദിയും പറഞ്ഞു.
ഫോട്ടോ: കൊടുവള്ളി സോൺ മുശാറകയിൽ ബശീർ മുസ്‌ലിയാർ ചെറൂപ്പ വിഷയാവതരണം നടത്തുന്നു.
Post a Comment