കണ്ണോത്ത്: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി കണ്ണോത്ത് അങ്ങാടിയിൽ മൗന ജാഥയും സർവ്വകക്ഷി അനുശോചന സമ്മേളനവും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചന സമ്മേളനത്തിൽ
ജോയ് മോളെ കുന്നേൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ബ്ലോക്ക് മെമ്പർ നോക്കുന്നപ്പള്ളി, എൻ എം സോമൻ, മാത്യു ചെമ്പോട്ടിക്കൽ, സി എം തോമസ് ചീരാം കുഴിയിൽ, പത്രോസ് മച്ചൂഴിയിൽ, ജോർജുകുട്ടി കിളിവേലിക്കുടി, ഓനച്ചൻ മാതയേക്കൽ,  ടോം കുന്നപ്പള്ളി, അപ്പു ആശാൻ, വർക്കി മോളെ കുന്നേൽ, തോമസ് വെമ്പിള്ളി, പ്രമോദ് അഗ്നിഹോത്രി എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Post a Comment

Previous Post Next Post