കോടഞ്ചേരി : അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻസിംഗിന്റെ ദേഹവിയോഗത്തിൽ ആദരസൂചകമായി കോടഞ്ചേരി പഞ്ചായത്ത് സർവകക്ഷി അനുശോചന യോഗം വൈകിട്ട് കോടഞ്ചേരി അങ്ങാടിയിൽ സംഘടിപ്പിച്ചു.
രാഷ്ട്ര നിർമ്മാണത്തിൽ ഡോക്ടർ മൻമോഹൻസിംഗ് വഹിച്ച നിസ്തുലമായ സേവനങ്ങളെ സ്മരിക്കുകയും സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെയും സ്മരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ
കെ എം പൗലോസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും പ്രതിനിധീകരിച്ചുകൊണ്ട്
ജോസ് പൈകയിൽ, സാബു പള്ളിത്താഴത്ത്, അബൂബക്കർ മൗലവി, മാത്യു ചെമ്പോട്ടിക്കൽ, എൻ ജി എസ് മണി ,പി പി ജോയ്, റോബർട്ട് അറക്കൽ, ചിന്ന അശോകൻ, വാസുദേവൻ ഞാറ്റുകാലയിൽ , ലീലാമ്മ കണ്ടത്തിൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ, റെജി തമ്പി , ബിജു ഒത്തിക്കൽ, പി പി നാസർ, ബേബി കളപ്പുര, ജേക്കബ് കോട്ടുപ്പള്ളി, ജോയ് മോളെകുന്നേൽ, ബിബി തിരുവല്ല, ദേവസ്യ പാപ്പാടിയിൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
Post a Comment