തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ 63 മത് വാർഷിക പൊതുയോഗം സംഘം പ്രസിഡന്റ്‌ ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ ചേർന്നു. എഴുത്തുകാരനും, തിരക്കഥകൃത്തുമായ ശ്രീ. എം.ടി വാസുദേവൻ നായർ, മുൻ പ്രധാനമന്ത്രി Dr. മൻമോഹൻ സിങ് എന്നിവരുടെ നിര്യാണത്തിൽ പൊതുയോഗം അനുശോചനം രേഖപ്പെടുത്തി. 2023-2024 വർഷത്തെ ഭരണ റിപ്പോർട്ടും, കണക്കുകളും 2025-2026 വർഷത്തെ വാർഷിക ബഡ്ജറ്റും സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ അവതരിപ്പിച്ചു. ആയത് പൊതുയോഗം അംഗീകരിച്ചു. സംഘം വൈസ് പ്രസിഡന്റ്‌ റോബർട്ട്‌ നെല്ലിക്കതെരുവിൽ, ഡയറക്ടർമാരായ ഹനീഫ ആച്ചപ്പറമ്പിൽ, ശ്രീനിവാസൻ ടി.സി, ഫ്രാൻസിസ് സാലസ്, അഡ്വ. സിബു തോമസ് തോട്ടത്തിൽ, ഷെറീന കിളിയണ്ണി, മില്ലി മോഹൻ പ്രസംഗിച്ചു.

Post a Comment

Previous Post Next Post