താമരശ്ശേരി :
നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ പഠനത്തോടൊപ്പം സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വം വളർത്തിയെടുക്കണമെന്ന് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.അരവിന്ദൻ പറഞ്ഞു.
കൂട്ടാലിട പൂനത്ത് ഒറിയൻ്റൽ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷണൽ സെൻ്ററിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് 315 ൻ്റെ ഈ വർഷത്തെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് സഹയാനം 2024 താമരശ്ശേരി ഗവ യു പി സ്കൂളിൽ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ സമൂഹത്തിനോടുള്ള സേവന സന്നദ്ധതാ മനോഭാവം വളർത്തിയെടുക്കുവാൻ ഇത്തരം ക്യാമ്പുകൾ കൊണ്ട് സാധിക്കണമെന്നും പ്രസിഡൻ്റ് പറഞ്ഞു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.നിഷ.ഡി. അദ്ധ്യക്ഷത വഹിച്ചു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൗദാ ബീവി, താമരശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസഫ് മാത്യു, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സുമരാജേഷ്, പി.സി ഹബീബ് തമ്പി, വി.പി ഗോപി മാസ്റ്റർ, എം സുൽഫിക്കർ, പി.സി.അഷ്റഫ്, പി.ഉല്ലാസ് കുമാർ, ബിൽജു രാമദേശം, പ്രധാനാധ്യാപകൻ കെ. സാലിഹ് മാസ്റ്റർ, പി.ടി എ പ്രസിഡൻ്റ് വി.പി അനിൽ തുടങ്ങിയവർ സംസാരിച്ചു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സഫ്ന.ടി സ്വാഗതവും എസ്.ശിശിര നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തിനോടനുബന്ധിച്ച് താമരശ്ശേരി ടൗണിൽ വിളംബര ജാഥയും നടത്തി.
Post a Comment