കൂടരഞ്ഞി :
തദ്ദേശ സ്വയം ഭരണ വകുപ്പും, കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി കർഷക സംഘടിപ്പിക്കുന്നു.

2024 ഡിസംബർ 23 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുടരഞ്ഞി ഗ്രാമ പഞ്ചായത്ത്
കമ്മ്യൂണിറ്റി ഹാളിൽ വച്ച്
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ
തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ 
 ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിക്കും.


വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റിയുടെ യോഗ തീരുമാനപ്രകാരമാണ് കർഷക സഭ സംഘടിപ്പിക്കുന്നത്.

കൃഷി ,മൃഗസംരക്ഷണം, ക്ഷീര വികസന വകുപ്പ് , വനം വകുപ്പ എന്നീ മേഖലയുമായി ബന്ധപ്പെട്ട 
കാർഷിക പ്രശ്നങ്ങളും കർഷസഭയിൽ ചർച്ച ചെയ്യും. 


കാർഷിക മേഖലയുമായി ബന്ധപ്പെട്ട് മികച്ച പദ്ധതികൾ കണ്ടെത്താനും ,ചർച്ചചെയ്യാനും,
കർഷകരുടെ നിർദ്ദേശങ്ങൾ, പ്രശ്നങ്ങൾ എന്നിവ  സ്വീകരിക്കുന്നതിനും,
 ആണ്  കർഷക ഗ്രാമസഭ സംഘടിപ്പിക്കുന്നത്.

തദ്ദേശ ഭരണ സ്ഥാപനത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾ,സംസ്ഥാനാവിഷ്കൃത പദ്ധതികൾ,കേന്ദ്രാവിഷ്കൃത പദ്ധതികൾ., തൊഴിലുറപ്പ് പദ്ധതി പോലെ വിവിധ പദ്ധതികളുടെ സംയോജന സാധ്യത.എന്നിവ കർഷ സഭയിൽ ചർച്ച ചെയ്യും.


വാർഡംഗങ്ങൾ  കർഷകർ.കൃഷിക്കൂട്ടം ഗ്രൂപ്പുകൾ ,കാർഷിക വികസന സമിതി അംഗങ്ങൾ ,പൊതുപ്രവർത്തകർ,കുടുംബശ്രീ ഗ്രൂപ്പുകൾ,,എന്നിവർ പങ്കെടുത്തു 
വിലയേറിയ നിർദ്ദേശങ്ങൾ, നൽകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് 
 ആദർശ് ജോസ്ഫ്  അറിയിച്ചു.

Post a Comment

Previous Post Next Post