താമരശ്ശേരി :
കൂടത്തായി സെൻറ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് സപ്തദിന ക്യാമ്പ് "നിറവ് " 2024 നായുള്ള സ്വാഗതസംഘം രൂപവത്ക്കരിച്ചു.
തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ഡിസംബർ 20 മുതൽ 26 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
വാർഡ് മെമ്പർ ലിസ്സി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി സേക്രട്ട് ഹാർട്ട് പ്രിൻസിപ്പാൾ വിപിൻ എം. സെബാസ്സ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഫാ.സിബി ഇമ്മാനുവൽ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് സജി പുതുപ്പറമ്പിൽ, പ്രോഗ്രാം ഓഫീസർ ഐഡ സെബാസ്റ്റ്യൻ, അധ്യാപകരായ ജിതിൻ ജോസ് ,ഡയാന ജേക്കബ് ,അനശ്വര എം. ആർ, സഞ്ജു ദേവസ്യ എന്നിവർ സംസാരിച്ചു.
Post a Comment