കല്ലാനോട്: 
കല്ലാനോട് സെന്റ് മേരീസ്‌ സ്പോർട്സ് അക്കാദമിയുടെ .ആതിഥേയത്വത്തിൽ ജനുവരി 4ന് കല്ലാനോട്‌ നടക്കുന്ന 29മത് സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിന്റെ ലോഗോ കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കല്ലാനോട് സെൻ്റ് മേരീസ്  സ്പോർട്സ് അക്കാദമി രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിലിന് നൽകി പ്രകാശനം ചെയ്തു. ബാലുശ്ശേരി നിയോജക മണ്ഡലം എംഎൽഎ അഡ്വ. കെഎം സച്ചിൻദേവ് അധ്യക്ഷത വഹിച്ചു. 

കോഴിക്കോട്  ജില്ലാ അത് ലറ്റിക് അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ചാമ്പ്യൻഷിപ്പിൽ 
14 ജില്ലകളിൽനിന്ന് അണ്ടർ 16, അണ്ടർ 18, അണ്ടർ 20, മെൻ ആൻഡ് വിമൻ  കാറ്റഗറികളിൽ ആൺ, പെൺ വിഭാഗങ്ങളിലായി  672 കായികതാരങ്ങൾ പങ്കെടുക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 500ലേറെ ഇവന്റുകൾക്ക് ലോഗോ തയ്യാറാക്കിയിട്ടുള്ള  കക്കയം സ്വദേശി സാൻജോ സണ്ണിയാണ് ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. 

ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വികെ അനിത, കൂരാച്ചുണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പോളി കാരക്കട, മെമ്പർമാരായ അരുൺ ജോസ്, സിമിലി ബിജു, സെന്റ് മേരീസ്‌ അക്കാദമി ചെയർമാൻ സജി ജോസഫ്, കൺവീനർ ജോർജ് തോമസ്, എക്സിക്യൂട്ട

Post a Comment

Previous Post Next Post