കോടഞ്ചേരി : പ്ലാറ്റിനം ജൂബിലി വർഷം കൊണ്ടാടുന്ന കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ഈ വർഷത്തെ ക്രിസ്തുമസ് പരിപാടികൾ വർണ്ണാഭമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ജിബിൻ പോൾ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് സിബി തൂങ്കുഴി അധ്യക്ഷനായ ചടങ്ങ് സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ഉദ്ഘാടനം ചെയ്തു.
സാന്താക്ലോസ് കുട്ടികളോടൊപ്പം കൂടിയതും കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. കുട്ടികൾക്കായി കരോൾ ഗാനം, നക്ഷത്ര നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. ആകർഷകമായ നിരവധി സമ്മാനങ്ങൾ അടങ്ങിയ ക്രിസ്മസ് കാർണിവൽ കുട്ടികൾക്ക് ഏറെ ആവേശം പകർന്നു. പി.ടി.എ അംഗങ്ങളുടെ സജീവമായ സഹകരണം ആഘോഷങ്ങൾ വിജയത്തിലെത്തിക്കാൻ സഹായിച്ചു. അധ്യാപകരായ ഷിജോ ജോൺ, ലിബി. ടി ജോർജ്, പ്രിൻസി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
Post a Comment