ഓമശ്ശേരി : മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം എന്ന ശീർഷകത്തിൽ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി നടന്നു കൊണ്ടിരിക്കുന്ന ഏർലി ബേർഡ്സ് കൊടുവള്ളി സോണിൽ തരംഗമാവുന്നു.
ജീവിത ശൈലീ രോഗങ്ങൾക്കെതിരായ വ്യായാമമുറയായ
ഏർലി ബേർഡ്സ് സോണിൽ കരുവംപൊയിൽ വെണ്ണക്കോട്, നടമ്മൽ പൊയിൽ, കളരാന്തിരി തുടങ്ങിയ കേന്ദ്രങ്ങളിൽ നടക്കുന്ന പരിശീലന ക്യാമ്പുകളിൽ നിരവധി പേരാണ് പങ്കാളികളാവുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാവുമെന്നതും തീർത്തും സൗജന്യമായാണ് പരിശീലനമെന്നതും ജനങ്ങൾക്ക് ആശ്വാസകരമാവുന്നു.
ജീവിതശൈലി രോഗങ്ങൾ ഇല്ലാതാക്കാനും ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാനുമുള്ള വ്യായാമ മുറ പരിശീലനമാണ് ഹെൽത്ത് ക്ലബ് ലക്ഷ്യമിടുന്നതെന്ന് സോൺ സാമൂഹ്യക്ഷേമം സെക്രട്ടറി ശരീഫ് മാസ്റ്റർ വെസ്റ്റ് വെണ്ണക്കോട് പറഞ്ഞു.
എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ അബ്ദുൽ ഹകീം അസ്ഹരി നയിച്ച മാനവ സഞ്ചാരത്തോടനുബന്ധിച്ച് സോൺ കേന്ദ്രങ്ങളിൽ സമൂഹനടത്തവും ആരോഗ്യ ബോധവൽകരണവും നാന്നിരുന്നു. ഏതു പ്രായക്കാർക്കും പരിശീലിക്കാവുന്ന വ്യായാമ മുറകളാണ് 30 മിനിറ്റ് കൊണ്ട് പ്രാക്‌ടീസ് ചെയ്യുന്നത്.അനുദിനം വർധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങളിൽ നിന്നും സാമൂഹികമായ അനാരോഗ്യ പ്രവണതകളിൽ നിന്നും പൊതുജനങ്ങൾക്ക് മോചനം നൽകുന്നതാണ് ഈ വ്യായാമ പദ്ധതിയെന്ന് ട്രൈനർ ജൗഹർ മാതോലത്ത് പറഞ്ഞു.
ഫോട്ടോ: വെണ്ണക്കോട് യൂണിറ്റിൽ നടക്കുന്ന ഏർലിബേർഡ്സ് ഹെൽത്ത് ക്ലബ്ബ്.
Post a Comment