കൂടരഞ്ഞി :
കേരള മൃഗസംരക്ഷണ വകുപ്പ് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന കന്ന്കുട്ടി പരിപാലന പദ്ധതി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
മേരി തങ്കച്ചൻ ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട്
ജിനേഷ് സെബാസ്റ്റ്യൻ തെക്കനാട്ട് സ്വാഗതം ആശംസിച്ചു.
SLBP കുന്നമംഗലം സർക്കിൾ വെറ്ററിനറി സർജൻ ഡോ.പ്രമോദ് പദ്ധതി വിശദീകരണം നടത്തി.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റോസിലി ജോസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു മൂട്ടോളിൽ, സീന ബിജു, ജെറീന റോയ്, ബോബി ഷിബു, കൂമ്പാറ സോസിറ്റി പ്രസിഡന്റ് ജോർജ് പുലകൂടി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജസ്വിൻ തോമസ്,മിനി പി കെ ,എന്നിവർ സംസാരിച്ചു.
കുടരഞ്ഞി ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുത്ത 25 കന്നു കുട്ടികൾക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്യുക എന്നതാണ് പദ്ധതി.
Post a Comment