കോടഞ്ചേരി : 
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ മെഗാ പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി.

സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ്വവിദ്യാർത്ഥിയും തിരുവമ്പാടി അൽഫോൻസ കോളേജ് പ്രിൻസിപ്പലുമായ ഡോ.ചാക്കോ കാളംപറമ്പിൽ സംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പൂർവ്വവിദ്യാർത്ഥിയുമായ മാത്യു വർഗീസ് നമ്പുടാകത്ത് മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ, പ്രധാനധ്യാപകൻ ജിബിൻ പോൾ, പി.ടി.എ പ്രസിഡന്റ് സിബി തൂങ്കുഴി, പൂർവ്വധ്യാപക പ്രതിനിധി പി.എം ജോസഫ്, സ്റ്റാഫ് പ്രതിനിധി ഡെന്നിസ് എൻ.സി തുടങ്ങിയവർ പ്രസംഗിച്ചു.
ചലച്ചിത്ര പിന്നണി ഗായിക ധന്യ റാഹേലിന്റെ നേതൃത്വത്തിൽ പൂർവ്വവിദ്യാർത്ഥികളുടെ കരോക്കെ ഗാനമേളയും മിമിക്സും അരങ്ങേറി.

Post a Comment

Previous Post Next Post