കൂടരഞ്ഞി :
തദ്ദേശ സ്വയം ഭരണ വകുപ്പും, കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി
കൂടരഞ്ഞിയിൽ കർഷകർക്കായി കർഷകസഭ സംഘടിപ്പിച്ചു.

കുടരഞ്ഞി ഗ്രാമ പഞ്ചായത്ത് 
കമ്മ്യൂണിറ്റി ഹാളിൽ നടന്ന കർഷക സഭ 
 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  മേരി തങ്കച്ചൻ്റെ  അധ്യക്ഷതയിൽ 
തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. 

കാർഷിക മേഖലയിൽ മികച്ച മുന്നേറ്റം  കൈവരിക്കുന്നതിന്
കർഷക ഗ്രാമസഭയിലെ നിർദ്ദേശങ്ങൾ സഹായകമാണെന്ന്  എംഎൽഎ അഭിപ്രായപ്പെട്ടു.

കൃഷിയുടെ വികസനം നാടിന്‍റെ വികസനമായി കണ്ട് കാര്യക്ഷമായ ഇടപെടലുകളും കർഷകർക്കാവശ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കാനും സർക്കാർ  സന്നദ്ധമാണ്. കാർഷിക പുരോഗതിക്ക് സാധ്യമായ എല്ലാ ഇടപെടലുകളും  നടത്തുമെന്നും  എംഎൽഎ അറിയിച്ചു.


വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റിയുടെ യോഗ തീരുമാനപ്രകാരമാണ് കർഷക സഭ  സംഘടിപ്പിച്ചത്

കൃഷി ,മൃഗസംരക്ഷണം, ക്ഷീര വികസന വനം വന്യജീവി വകുപ്പ്  എന്നീ മേഖലയുമായി ബന്ധപ്പെട്ട 
കാർഷിക പ്രശ്നങ്ങളും കർഷസഭയിൽ ചർച്ചനടന്നു.

കാർഷിക മേഖലയുമായി ബന്ധപ്പെട്ട്  നിലവിലെ പദ്ധതികൾ,പുതിയ പദ്ധതികളായ കർഷക രജിസ്ട്രേഷൻ , പോഷക സമൃദ്ധി, ഹോർട്ടികൾച്ചർ മിഷൻ പദ്ധതികൾ, സൗരോർജ്ജ വേലി,കാലാവസ്ഥ വ്യതിയാനം മണ്ണ് സംരക്ഷണ പദ്ധതികൾ , വിളകളുടെ രോഗ. കീടബാധ  എന്നിവയെപ്പറ്റി  കൃഷി ഓഫീസർ വിശദമായ റിപ്പോർട്ട്
കർഷക സഭയിൽ സഭയിൽ
 അവതരിപ്പിച്ചു.

 നിലവിലെ പദ്ധതികളിൽ കർഷകരുടെ അഭിപ്രായം തേടാനും പുതിയ പദ്ധതി  നിർദ്ദേശങ്ങൾ സ്വീകരിക്കുവാനും
 ,ചർച്ചചെയ്യാനും,
കർഷകരുടെ നിർദ്ദേശങ്ങൾ, പ്രശ്നങ്ങൾ എന്നിവ  വിശകലനം ചെയ്യാനും 
കർഷകസഭ അവസരം ഒരുക്കി.

തദ്ദേശ ഭരണ സ്ഥാപനത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾ,സംസ്ഥാനാവിഷ്കൃത പദ്ധതികൾ,കേന്ദ്രാവിഷ്കൃത പദ്ധതികൾ., തൊഴിലുറപ്പ് പദ്ധതി പോലെ വിവിധ പദ്ധതികളുടെ സംയോജന സാധ്യത,വന്യജീവി 
ആക്രമങ്ങളിൽ നിന്നും  കാർഷികവിളകളെയും കർഷകരെയും  പരിരക്ഷിക്കുന്ന വിവിധ സാധ്യതകൾ യോഗം ചർച്ച ചെയ്തു.


വാർഡംഗങ്ങൾ  കർഷകർ.കൃഷിക്കൂട്ടം ഗ്രൂപ്പുകൾ ,കാർഷിക വികസന സമിതി അംഗങ്ങൾ ,പൊതുപ്രവർത്തകർ,കുടുംബശ്രീ ഗ്രൂപ്പുകൾ, ക്ഷീര സംഘ പ്രതിനിധികൾ,ക്ഷീരവികസന വകുപ്പ്,മൃഗസംരക്ഷണ വകുപ്പ് ,വനം വന്യജീവി വകുപ്പ് 
തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ് രവീന്ദ്രൻ,ക്ഷേമകാര്യ ചെയർപേഴ്സൺ റോസിലി ജോസ് വാർഡ് മെമ്പർമാരായ ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു,ബിന്ദുജയൻ ബാബു മൂട്ടോളി,ജോണി വാളിപ്ലകൽ, ജോസ് തോമസ് മാവറ,മോളി തോമസ് ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജിജി കട്ടക്കയം ,കാർഷിക വികസന സമിതി അംഗം കെ.എം അബ്ദുറഹ്മാൻ,എന്നിവർ ആശംസകൾ അർപ്പിച്ചു.

മനുമോൻ പൈമ്പള്ളിൽ, സി.എൽ മാത്യു ചേർത്തലക്കൽ,ദേവസ്യ പുളിമൂട്ടിൽ,തോമസ് തേക്കേകൂറ്റ്, ജോസുകുട്ടി വാതല്ലൂർ,അബ്രഹാം ജോസ് ഏറ്റുമാനൂർക്കാരൻ ,ജെയിംസ് കൂട്ടിയാനി,കെ വി സെബാസ്റ്റ്യൻ കാക്കിയാനില്‍, ജോർജ് വലിയ കട്ടയിൽ ,മാത്യു വാര്യാനിയിൽ ,ജോർജ് പാറക്കുടിയിൽ , ഏലിക്കുട്ടി കുറുന്താനത്ത്, ജോസഫ് മുള്ളനാ നിക്കൽ,ജോസ് ജോർജ് പുലക്കുടി.ജോർജ് മങ്കരയിൽ,
എന്നിവർ ചർച്ചയിൽ പങ്കെടുത്തു നിർദ്ദേശങ്ങൾ അവതരിപ്പിച്ചു 
കൃഷി ഓഫീസർ ഷബീർ അഹമ്മദ്‌ സ്വാഗതവും
സീനിയർ കൃഷി അസിസ്റ്റൻറ് അനൂപ്. വി. രാമദാസൻ നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post