തിരുവമ്പാടി :
 ആരോഗ്യ വകുപ്പിൻ്റെ ഇ - ഹെൽത്ത് പദ്ധതിയുടെ ഭാഗമായി വീടുകളിൽ കയറി UHID രജിസ്ട്രേഷൻ നടത്തുകയും കാർഡ് നൽകുകയും ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനത്തിനാണ്
സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്. എസ്  വോളൻ്റിയർമാർ തുടക്കമിട്ടത്.

 പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിലെ 14ാം വാർഡിലെ എല്ലാ വീടുകളിലും ഇ-ഹെൽത്ത് രജിസ്ട്രഷൻ നടത്തുകയും
 UHID കാർഡ് നൽകുകയും ചെയ്യും.

 തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ  നേതൃത്വത്തിലാണ് 
എൻ എസ്സ് എസ്സ് വളണ്ടിയർമാർക്ക് ഇതിനായി പരിശീലനം നൽകിയത്. 
പരിശീലന പരിപാടിയിൽ ഇ- ഹെൽത്ത് ജില്ലാ പ്രോജക്ട് എഞ്ചിനീയർ ശ്യാംജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, പ്രിൻസിപ്പാൾ വിപിൻ എം സെബാസ്റ്റ്യൻ ,എൻ എസ്സ് എസ്സ് കോ- ഓഡിനേറ്റർ ജിതിൻ ജോസ് എന്നിവർ ക്ലാസ്സെടുത്തു.


 പൊതുജനങ്ങളിൽ ഇ-ഹെൽത്ത് അവബോധം സൃഷ്ടിക്കുകയും 
ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ കടലാസ് രഹിത മാക്കുന്നത് വഴി സമയലാഭവും രോഗീ സൗഹൃദമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യവുമാണ്  ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ 14ാം വാർഡിലെ മുഴുവൻ ജനങ്ങൾക്കും UHID കാർഡ് ലഭ്യമാക്കുകയും തുടർന്ന് മറ്റു വാർഡുകളെയും ഈ പദ്ധതിയുടെ ഭാഗമാക്കാനാണ്  ലക്ഷ്യമിടുന്നതെന്ന് മെഡിക്കൽ ഓഫീസർ ഡോ കെ വി പ്രിയ അറിയിച്ചു.

Post a Comment

Previous Post Next Post