താമരശ്ശേരി :
പി.എഫ് ഹയർ പെൻഷൻ വർധനവിനു വേണ്ടി നിരവധി മാധ്യമങ്ങളിലൂടെ വർഷങ്ങളായി പോരാട്ടം തുടങ്ങിയ എറണാകുളം കളമശ്ശേരിയിലെ ഹിൻഡാൽകോ റിട്ട. ജീവനക്കാരനും
താമരശ്ശേരി സ്വദേശിയും ഇപ്പോൾ കോടഞ്ചേരി മൈക്കാവിൽ താമസക്കാരനും
പുതുപ്പാടി ബാലഭവനത്തിലെ പൂർവ്വ വിദ്യാർത്ഥിയുമായ ബി.പി. തോമസ് കുട്ടിക്ക് ആശ്വസിക്കാൻ അവസരം.
തൊഴിലാളികളുടെ തുച്ചമായ പി.എഫ് പെൻഷൻ വർദ്ധനവിനു വേണ്ടി തുലിക ചലിപ്പിക്കുന്ന തോമസ് കുട്ടി
കമ്പനി സർവ്വീസിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ തന്നെ ഹയർ പെൻഷൻ ലഭിക്ക ണമെന്ന് ആവശ്യപ്പെട്ട് പത്രങ്ങളിലൂടെ പ്രതികരണങ്ങളും ലേഖനങ്ങളും എഴുതി പൊതു ജനശ്രദ്ധയിലേക്ക് വിഷയം കൊണ്ടുവ ന്നിട്ടുണ്ട്.
18 വർഷമായി പത്രങ്ങളിലൂടെയും ദൃശ്യം മാധ്യമങ്ങളി ലൂടെയും നിരന്തരമായി പ്രതികരണ ത്തിലൂടെ ആവശ്യപ്പെട്ടു
കൊണ്ടിരുന്നു.
ഒടുവിൽ സുപ്രിം കോടതി വിധിയിലൂടെ പി.എഫ് ഹയർ
പെൻഷൻ വർധനവ് ഇപ്പോൾ നടപ്പിലാക്കി കൊണ്ടിരിക്കു കയാണ്.
സർക്കാർ ജീവനക്കാർക്ക് വലിയ രീതിയിലു ള്ള പെൻഷൻ നൽകുമ്പോൾ സർക്കാർ മേഖലക്ക് പുറത്തു ള്ളവർക്ക് തുച്ചമായപെൻഷൻ നൽകുന്നത് വിവേചന പരമാണെന്നും ഇരട്ടത്താപ്പ് നയം തിരുത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വിഷയത്തിൽ അനുകൂല വിധി വന്നത് പി.എഫ് പെൻഷൻകാർക്ക് അൽപമെങ്കില്ലം ആശ്വാസകരമാണ്. ഒപ്പം തോമസ് കുട്ടിയുടെ ഒറ്റയാൾ പോരാട്ടത്തിനുള്ള വിജയമായും പ്രതിഫലിക്കുന്നു.
Post a Comment