വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ കവാടത്തിൻ്റെ തറക്കല്ലിടൽ കർമം സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ നിർവഹിക്കുന്നു

ഓമശ്ശേരി :
പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് അക്ഷര വെളിച്ചം പകർന്ന വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന് നിർമിക്കുന്ന പുതിയ പ്രവേശന കവാടത്തിൻ്റെ തറക്കല്ലിടൽ കർമം സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ നിർവഹിച്ചു.



1954 ൽ സ്ഥാപിതമായ വിദ്യാലയത്തിൻ്റെ 70-ാം വാർഷികത്തിൻ്റെ ഭാഗമായാണ് പുതിയ കവാടം നിർമിക്കുന്നത്
സ്കൂൾ മാനേജ്മെൻ്റിൻ്റെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും പൂർവ അധ്യാപകരുടെയും പൂർവവിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് പുതിയ പ്രവേശന കവാടം നിർമിക്കുന്നത്.
PWD റോഡ് വികസനത്തിൻ്റെ ഭാഗമായി നിലവിലുള്ള സ്കൂൾ കവാടത്തിൻ്റെ മുൻഭാഗം റോഡിന് വിട്ടുകൊടുത്തതിനാൽ റോഡിൽ നിന്ന് സ്കൂൾ കാണുന്ന വിധത്തിൽ പുതിയത് നിർമിക്കാൻ സ്കൂൾ വികസന സമിതി തീരുമാനിക്കുകയായിരുന്നു.
തറക്കല്ലിടൽ കർമത്തിൽ അധ്യാപകരും വിദ്യാർഥികളും മാനേജ് പ്രതിനിധികളും പിടി എ ഭാരവാഹികളും പൂർവ അധ്യാപകരും പൂർവവിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കാളികളായി

Post a Comment

Previous Post Next Post