താമരശേരി: താമരശേരി മേരി മാതാ കത്തീഡ്രലിൽ മൂന്നുദിവസങ്ങളിലായി നടന്ന
ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ മാതൃത്വ തിരുനാളും കൂദാശ കർമ്മം ചെയ്തതിൻ്റെ രജത ജൂബിലി ആഘോഷങ്ങളും സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന കൃതജ്ഞതാബലിയ്ക്ക്
സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. താമരശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ
കൂരിയ ചാൻസിലർ ഫാ.അബ്രാഹം കാവിൽ പുരയിടത്തിൽ, വികാരി ജനറാൾ മോൺ. അബ്രാഹം വയലിൽ, അൽഫോൻസ മൈനർ സെമിനാരി റെക്ടർ ഫാ.കുര്യൻ താന്നിക്കൽ എന്നിവരും രൂപതയിലെ 25 ഓളം വൈദികരും സഹകാർമ്മികരായി. തുടർന്ന് ലദീഞ്ഞും പ്രദക്ഷിണവും സ്നേഹവിരുന്നും നടത്തി.
വികാരി ഫാ.മാത്യു പുളിമൂട്ടിൽ, അസിവികാരി ഫാ. ജിതിൻ നരിവേലിൽ, ജനറൽ കൺവീനർ അഡ്വ.മാത്യു മംഗലമഠത്തിൽ, ട്രസ്റ്റിമാരായ കുര്യൻ കരിമ്പനയ്ക്കൽ, ചാക്കോച്ചൻ പ്രായിക്കളം, ജോബിഷ് തുണ്ടത്തിൽ, ഷാജി വളവനാനിക്കൽ, എന്നിവർ ജൂബിലി ആഘോഷത്തിന് നേതൃത്വം നൽകി.
ഫോട്ടോ : താമരശേരി മേരി മാതാ കത്തീഡ്രലിൽ
ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ദൈവ മാതൃത്വ തിരുനാളിനോടനുബന്ധിച്ച് നടന്ന കൃതജ്ഞതാബലിയർപ്പണത്തിന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു.
സീറോ മലബാർ സഭ കൂരിയ സെക്രടറി ഫാ.അബ്രാഹം കാവിൽ പുരയിടത്തിൽ, താമരശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, വികാരി ജനറാൾ മോൺ. അബ്രാഹം വയലിൽ, അൽഫോൻസ മൈനർ സെമിനാരി റെക്ടർ ഫാ.കുര്യൻ താന്നിക്കൽ എന്നിവർ സമീപം.
Post a Comment