താമരശ്ശേരി :
പഴശ്ശിരാജാ വിദ്യാമന്ദിരം, താമരശ്ശേരി ശാസ്ത്രമേള സംഘടിപ്പിച്ചു. 
കുട്ടികളുടെ ലഘുപരീക്ഷണങ്ങൾ കൊണ്ട് മേള ശ്രദ്ധേയമായി. പരിസ്ഥിതി സംരക്ഷകനും, ആന്റിക്വേറിയനായ ( പുരാവസ്തു ശേഖരണ തൽപരൻ)  വികാസ് ബിലാത്തികുളം ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

ഒഴിവ് വേളകൾ ക്രിയാത്മകമായി കുട്ടികൾ വിനിയോഗിക്കണമെന്ന സന്ദേശം കുട്ടികൾക്ക് കൈമാറി.   

 കുട്ടികളിൽ ചരിത്രാവബോധം വളർത്തുന്നതിന് അദ്ദേഹത്തിൻറെ ശേഖരണത്തിന്റെ വിപുലമായ ഒരു പ്രദർശനം വിദ്യാലയത്തിൽ നടന്നു. രക്ഷിതാക്കളും നാട്ടുകാരും പരിപാടി കാണാൻ വിദ്യാലയം സന്ദർശിച്ചു. HM  ശശീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ  നിഖിൽ സ്വാഗതവും രമ്യ നന്ദിയും പറഞ്ഞു.  രാധാകൃഷ്ണൻ കുറുന്തോടി,  അരുൺ,  ശരണ്യ,  മഞ്ജു എന്നിവർ ആശംസ അറിയിച്ചു.

Post a Comment

Previous Post Next Post