തിരുവമ്പാടി :
തിരുവമ്പാടിയിൽ നിന്ന് ഇന്നലെ രാത്രി 10 മണിക്ക് കൂടഞ്ഞിയിലേക്ക് ഓട്ടം പോയ ഓട്ടോ ഡ്രൈവർ ഹമീദിനെ ഓട്ടോയിലുള്ള യാത്രക്കാരന്റെ മർദ്ദനമേറ്റ് വലതു കൈ ഒടിയുകയും, ക്രൂരമായി മർദ്ദനമേൽപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഓട്ടോയിൽ നിന്ന് ഇറങ്ങുന്ന സമയത്ത് കൂലി ചോദിച്ചതിന് ആയിരുന്നു മർദ്ദനം.
പ്രതിഷേധ
പ്രകടനത്തിന് ടി കെ ശിവൻ, സൈതലവി, കെ വി ഷിജു, വേണുഗോപാൽ, കുര്യാപ്പി, മുനീർ കാരാടി, അബ്ദുറഹിമാൻ ആക്കപറമ്പൻ,
എന്നിവർ നേതൃത്വം നൽകി
തുടർന്നു നടന്ന സമാപനയോഗത്തിൽ ടി കെ ശിവൻ, മുനീർ കാരാടി എന്നിവർ സംസാരിച്ചു.
Post a Comment