താമരശ്ശേരി :
പരപ്പൻ പൊയിൽ , തിരുവനന്തപുരം ആയൂർവ്വേദ കോളേജിൽ നിന്നും ബി.എ.എം.എസ് പാസായ ഡോ:നന്തു വിജയ്ക്കും,
സംസ്ഥാന ഇൻ്റർപോളി കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ എ.ഗ്രേഡും നേടിയ ആദ്ര മോൾ എന്നിവർക്ക് സി.പി.ഐ.(എം) കതിരോട് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.
നന്തുവിജയ്ക്കുള്ള മെമൻ്റോ ബ്രാഞ്ച് സിക്രട്ടറി പി.ഗോവാലനും, ആദ്ര മോൾക്കുള്ള മെമൻ്റോ ലോക്കൽ സിക്രട്ടറി പി.വിനയകുമാർ എന്നിവർ കൈമാറി.
ചടങ്ങിൽ മുഹമ്മദ് സാദിഖ്, ഒ.പി.ഉണ്ണി, എ.സി. ഗഫൂർ, ടി.കെ.വിജയൻ.എന്നിവർ ആശംസകൾ നേർന്നു.
Post a Comment