താമരശ്ശേരി :
കേരള വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി താമരശ്ശേരി ബിഷപ്പ് മാർ റമജിയോസ് പോൾ ഇഞ്ചാനിയേലുമായി കൂടിക്കാഴ്ച നടത്തി.
ബിഷപ്പ് ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ മലയോര
മേഖലകളിൽ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും കാട്ടുപന്നികളുൾപ്പടെയുള്ള വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിനെക്കുറിച്ചും ബിഷപ്പ് മന്ത്രിയെ ധരിപ്പിച്ചു.
ജനതാദൾ(എസ്) ജില്ലാ പ്രസിഡണ്ട് കെ കെ അബ്ദുള്ള നിയോജകമണ്ഡലം ഭാരവാഹികളായ കെ വി സെബാസ്റ്റ്യൻ,പി സി എ റഹിം എന്നിവർ മന്ത്രിയെ അനുഗമിച്ചു.
Post a Comment