ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൻ ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ നിർവഹിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അധ്യാപകരും വിദ്യാർഥികളും സമീപത്തെ കോളനി സന്ദർശനം നടത്തുകയും അവിടുത്തെ കുടുംബങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ക്രിസ്മസ് പുൽക്കൂടും ദൃശ്യാവിഷ്കാരവും സാന്താക്ലോസിൻ്റെ സാന്നിധ്യവും വിദ്യാർഥികളുടെയും അധ്യാപകരുടെയും കരോൾ ഗാനങ്ങളും ഡാൻസുകളും ആഘോഷങ്ങൾക്ക് വർണ പകിട്ടേകി.
പൊതുസമ്മേളനത്തിൽവെച്ച് ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വിവി മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു. അധ്യാപകരായ എബി തോമസ് , സ്മിത
സെബാസ്റ്റ്യൻ , ശബ്ന ജോസ് , അഞ്ജുമാത്യു വിദ്യാർഥിപ്രതിനിധി ഇൻഷ കെ എന്നിവർ പ്രസംഗിച്ചു.
Post a Comment