ഓമശ്ശേരി:
ജില്ലാ ഗുണ നിയന്ത്രണ വിഭാഗത്തിന്റെ സഹകരണത്തോടെ ഓമശ്ശേരി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഓമശ്ശേരിയിൽ ഏകദിന പാൽ ഗുണമേന്മ ബോധ വൽക്കരണ സംഗമം സംഘടിപ്പിച്ചു.സംഘത്തിന്റെ പരിധിയിലെ നൂറോളം ക്ഷീര കർഷകർ പങ്കെടുത്തു.ഓമശ്ശേരി ഇസ്‌ലാമിക്‌ സെന്റർ ഹാളിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്‌ പഞ്ചായത്തംഗം എസ്‌.പി.ഷ ഹന,ഗ്രാമപഞ്ചായത്തംഗം ബീന പത്മദാസ്‌,ഓമശ്ശേരി ക്ഷീര സംഘം ഡയറക്ടർ അഗസ്റ്റിൻ ജോസഫ്‌ കണ്ണേഴത്ത്‌ എന്നിവർ സംസാരിച്ചു.

വിവിധ വിഷയങ്ങളിൽ ജില്ലാ ഗുണനിയന്ത്രണ ഓഫീസർ ഇൻ ചാർജ്ജ്‌ പി.സനിൽ കുമാർ(ഭക്ഷ്യ സുരക്ഷയും പാലിന്റെ ഗുണനിലവാരവും),മിൽമ വെറ്ററിനറി ഓഫീസർ ഡോ:ആരിഫ അബ്ദുൽ ഖാദർ(പശുക്കളുടെ ശാസ്ത്രീയ പരിപാലനം),കൊടുവള്ളി ബ്ലോക്‌ ഡയറി ഫാം ഇൻസ്ട്രക്ടർ കെ.പി.സുമില((പാൽ പരിശോധന രീതികൾ) എന്നിവർ ക്ലാസെടുത്തു.സംഘം പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതവും സംഘം സെക്രട്ടറി പി.എം.കേശവൻ നമ്പൂതിരി നന്ദിയും പറഞ്ഞു.

ശുദ്ധമായ പാൽ ലഭ്യമാക്കുന്നതിന്‌ അനുവർത്തിക്കേണ്ട കാര്യങ്ങളും പാലിലെ കൊഴുപ്പും റീഡിംഗും(എസ്‌.എൻ.എഫ്‌) വർദ്ധിപ്പിക്കുന്നതിനാവശ്യമായ വിവരങ്ങളും സംഗമത്തിൽ വിശദീകരിച്ചു.വിവിധ തരം പാലുകളുടെ (പശു,എരുമ,ആട്‌)ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരമുള്ള സ്റ്റാന്റേർഡുകൾ ക്ഷീര കർഷകർക്ക്‌ സംഗമത്തിൽ വെച്ച്‌ പരിചയപ്പെടുത്തി.

ഫോട്ടോ:ഓമശ്ശേരിയിൽ പാൽ ഗുണമേന്മ ബോധവൽക്കരണ സംഗമം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post