കോടഞ്ചേരി : 
വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി കരിയർ പ്ലാനിങ് ആൻഡ് ഗോൾ സെറ്റിംഗ് ക്ലാസ്സ്‌ സംഘടിപ്പിച്ചു.

 ആനയാംകുന്ന് വി എം എച്ച് എം എച്ച്എസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ്‌ വിഭാഗം ഹയർ സെക്കൻഡറി അദ്ധ്യാപികയും, കരിയർ ഗൈഡൻസ് സംസ്ഥാന റിസോഴ്സ് പേഴ്സണുമായ ഫരീദ എം ടി ക്ലാസ്സ് നയിച്ചു.

 ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാകുന്നതോടുകൂടി ഉണ്ടാകേണ്ട കരിയർ പ്ലാനിങ്ങിനെ പറ്റിയും ഒപ്പം ഏറ്റവും മികച്ച കരിയർ എങ്ങനെ ഓരോരുത്തരിലും കണ്ടെത്താം എന്ന വിഷയത്തിലും വിശദമായ സംവാദം നടന്നു.  നൂതനമായ പഠന മേഖലകളെക്കുറിച്ചും  തൊഴിൽ സാധ്യതകളെ കുറിച്ചുള്ള വിദ്യാർത്ഥികളുടെ സംശയങ്ങളും ക്ലാസ്സിൽ ദൂരീകരിക്കപ്പെട്ടു.

കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെൽ കോഡിനേറ്ററും കെമിസ്ട്രി വിഭാഗം അദ്ധ്യാപികയുമായ ലിമ കെ ജോസ് ക്ലാസ്സിനു നന്ദി അറിയിച്ചു. പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു.

സയൻസ് കൊമേഴ്സ് വിഭാഗങ്ങളായി പഠിക്കുന്ന മുഴുവൻ വിദ്യാർഥികളും ക്ലാസ്സിൽ പങ്കെടുത്തു. 

 മാനേജ്‌മെന്റ് പ്രതിനിധി സി. സുധർമ എസ്ഐ സി,  അധ്യാപകർ, അനധ്യാപകർ, എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post