കൂടരഞ്ഞി : കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതിക്ഷേത്ര മഹോൽസവത്തോടനുബന്ധിച്ചുള്ള കൊടിമരത്തിനാവശ്യമായ മരം മുറിക്കുന്നതിൻ്റെ ഭാഗമായി വൃക്ഷപൂജയും, മുറിക്കുന്ന വൃക്ഷത്തിന് പകരമായി മരത്തൈകൾ നടുമെന്നുമുള്ള പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുമെടുത്തു. ക്ഷേത്രമേൽ ശാന്തി ശ്രേഷ്ഠാചാര്യ മനോജ് ശാന്തികർമ്മങ്ങൾക്ക് നേതൃത്വം നൽകി.

 ഡിസംബർ 25 ന് വൈകുന്നേരം 4 മണിക്ക് കൂടരഞ്ഞി കൊളപ്പാറക്കുന്ന് സുബ്രഹ്മണ്യഭജനമഠത്തിൽ നിന്നും കൊടിമരവും കൊടിയും എഴുന്നള്ളിച്ച് 6 മണിക്ക് ശ്രീപോർക്കലി ഭഗവതി ക്ഷേത്രാങ്കണത്തിൽ താലപ്പൊലി - വാദ്യമേളങ്ങളോടെ പ്രവേശിക്കും. 

ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ പാതിരിശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തും. ഇന്നത്തെ വൃക്ഷപൂജക്ക് ക്ഷേത്രഭാരവാഹികളായ ദിനേഷ് കുമാർ അക്കരത്തൊടി, സുന്ദരൻ.എ. പ്രണവം, രാജൻ കുന്നത്ത്, അജയൻ വല്ല്യാട്ട് കണ്ടം, വിജയൻ പൊറ്റമ്മൽ, സതീഷ്കുമാർ അക്കരപ്പറമ്പിൽ, സൗമിനി കലങ്ങാടൻ, രമണിബാലൻ, ഷാജി വട്ടച്ചിറയിൽ, ചന്ദ്രൻ വേളങ്കോട്, സുന്ദരൻ പള്ളത്ത്, അജിത് കൂട്ടക്കര, രാമൻകുട്ടി പാറക്കൽ, ഷൈലജപള്ളത്ത്, സുനിത പനക്കച്ചാൽ, ബാബു ചാമാടത്ത്, ഷാജി കോരല്ലൂർ, സുമതി പള്ളത്ത്, ധനലക്ഷ്മി അക്കരത്തൊടി, കേശവൻ കുന്നത്ത്, പ്രദീപ് പള്ളത്ത്, ഷൈലജകാതൽ, ഗംഗാധരൻ ഇല്ലത്ത് പറമ്പ് എന്നിവർ നേതൃത്വം നൽകി.


Post a Comment

Previous Post Next Post