ഓമശ്ശേരി : വെണ്ണക്കോട് മസ്ജിദുൽ വഹബിയ്യ ജുമുഅത്ത് പള്ളിയുടെ നേതൃത്വത്തിൽ നമുക്ക് കാക്കാം നമ്മുടെ നാടിനെ എന്ന ശീർഷകത്തിൽ നടത്തുന്ന പ്രാദേശിക മാതൃ സംഗമങ്ങളുടെ മൂന്നാംഘട്ടം നടന്നു.
മഹല്ല് പ്രസിഡണ്ട് വി പി അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി അഡ്വ: ഉബൈദ് സഖാഫി ഉദ്ഘാടനം ചെയ്തു.
ബോധവൽകരണ ക്ലാസിന്  ചൈൽഡ് ലൈൻ ഓഫീസർ പി കുഞ്ഞോയി നേതൃത്വം നൽകി.
എം പി മൊയ്തീൻ, കെ ടി സി അബൂബക്കർ, നാസർ മാസ്റ്റർ തോട്ടത്തിൽ, റസാഖ് മാസ്റ്റർ, സി മുഹമ്മദ്, അശ്റഫ് ടി, വി അബ്ദുള്ളക്കുട്ടി, സലീം ഇ, അശ്റഫ് ടി സംബന്ധിച്ചു.

ഫോട്ടോ: വെണ്ണക്കോട് മഹല്ല് കമ്മിറ്റി ബോധവൽകരണ ക്ലാസിന് പി കുഞ്ഞോയി നേതൃത്വം നൽകുന്നു.

Post a Comment

Previous Post Next Post