പുതുപ്പാടി:
വ്യാജരേഖ ചമച്ച് പാവപ്പെട്ടവർക്കുള്ള ക്ഷേമപെൻഷൻ അനധികൃതമായി തട്ടിയെടുത്തവരുടെ പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ( KSSPA) പുതുപ്പാടി മണ്ഡലം കുടുംബ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോബി എലന്തൂർ ആവശ്യപ്പെട്ടു.

2019 ലെ ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം പെൻഷൻകാർക്ക് ലഭിക്കേണ്ട ശമ്പള കുടിശ്ശികയും, ഇതുവരെ ലഭിക്കേണ്ട മുഴുവൻ ക്ഷമാശ്വാസ കുടിശികയും സമയബന്ധിതമായി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

പെൻഷൻകാർക്ക് അർഹമായ മുഴുവൻ ആനുകൂല്യങ്ങളും തടഞ്ഞുവെച്ച് അനാവശ്യ മേളകൾ നടത്തി ധൂർത്ത് കാണിക്കുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ എസ് എസ് പി എ മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ ഇ കെ അധ്യക്ഷത വഹിച്ചു.

തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ടി ജെ റോയ് തോമസ്, ദേവസ്യ ചൊള്ളാമടം, ജോർജ് കുരുത്തോല സുധാകരൻ കെ, അന്നമ്മ മാത്യു,, ചോയിക്കുട്ടി, സുന്ദരൻ പ്രണവം, അബ്രഹാം വർഗീസ് എന്നിവർ സംസാരിച്ചു സി കെ വിജയൻ." പ്ലാൻ ചെയ്യാം പ്രായമാകാം ' എന്ന വിഷയം അവതരിപ്പിച്ചു.

Post a Comment

Previous Post Next Post