ഓമശ്ശേരി: 
ഓമശ്ശേരി വിദ്യാപോഷിണി എ.എൽ.പി സ്കൂൾ സ്പോർട്സ് മീറ്റ്-24 (ഒളിമ്പസ്) ആവേശമായി.സ്കൂൾ ഗ്രൗണ്ടിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.വാദിഹുദ മാനേജിംഗ്‌ കമ്മിറ്റിയംഗം യു.കെ.ഹുസൈൻ അധ്യക്ഷത വഹിച്ചു.

സ്റ്റേറ്റ് സബ്ജൂനിയർ ഫുട്ബോൾ ടീമിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ഓമശ്ശേരി സ്വദേശിയും കൊടിയത്തൂർ പി.ടി.എം.ഹൈസ്കൂൾ വിദ്യാർത്ഥിയുമായ ഹിദാഷ്  മുഹമ്മദിന്‌ വിദ്യാപോഷിണി സ്കൂളിന്റെ ഉപഹാരം യൂനുസ്‌ അമ്പലക്കണ്ടി കൈമാറി.

സ്കൂൾ ഹെഡ്മാസ്റ്റർ കെ.വി.ഷമീർ,എസ്.എസ്.ജി.ചെയർമാൻ എ.കെ.അബ്ദുറഹിമാൻ,പി.ടി.എ.വൈസ് പ്രസിഡണ്ട് മുഹമ്മദലി സുറുമ,എം.പി.ടി.എ.പ്രസിഡണ്ട് ഹസ്ന,സ്പോർട്സ് ക്ലബ്‌ കൺവീനർ മുഹമ്മദ് ഷാമിൽ എന്നിവർ സംസാരിച്ചു.അഞ്ഞൂറോളം വിദ്യാർത്ഥികൾ നാല് ഹൗസുകളിലായി മാറ്റുരച്ച കായികമേളയിൽ 45 പോയിന്റുകൾ നേടി ബ്ലൂ ഹൗസ് ഒന്നാമതായി.

ഫോട്ടോ:ഓമശ്ശേരി വിദ്യാപോഷിണി എൽ.പി.സ്കൂൾ 'ഒളിമ്പസ്‌'പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post