കണ്ണോത്ത് :
കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഡിസംബർ 5 ന് ജില്ലാ തല ക്രോസ് കൺട്രി മൽസരം സംഘടിപ്പിക്കുന്നു. 16, 18,20 വയസ് പ്രായ പരിധിയിലുള്ളവർക്കും 20 വയസിന് മുകളിൽ പ്രായമുള്ളവർക്കും പുരുഷ വനിത വിഭാഗങ്ങളിലായാണ് മത്സരം.
മൽസരദിനമായ ഡിസംബർ 5 ന് ഉച്ചയ്ക്ക് 1.30 വരെ മൽസരാത്ഥികൾക്ക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
മൽസരങ്ങൾ 2.45 PM ന് താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്യും. മൽസര വിജയികൾക്ക് ലിൻ്റോ ജോസഫ് എം.എൽ.എ ക്യാഷ് പ്രൈസും മെഡലും വിതരണം ചെയ്യും. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ.വി അബ്ദുൾ മജീദ് ചടങ്ങിന് അധ്യക്ഷത വഹിക്കും .
വിശദവിവരങ്ങൾക്ക് *9447910439* എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Post a Comment