ഓമശ്ശേരി:2025-26 വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഓമശ്ശേരിയിൽ പഞ്ചായത്ത് ഭരണസമിതി വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു.14 വർക്കിംഗ് ഗ്രൂപ്പുകളിൽ നിന്നായി ഇരുന്നോറോളം പേർ പങ്കെടുത്തു.ദാരിദ്ര്യ ലഘൂകരണം,കൃഷി,പരിസ്ഥിതി,ദുരന്ത നിവാരണം,വനിത വികസനം,മൃഗ സംരക്ഷണം,പട്ടിക വർഗ്ഗ വികസനം,പട്ടിക ജാതി വികസനം,പൊതുമരാമത്ത്,ആരോഗ്യം,വിദ്യാഭ്യാസം,സാമൂഹ്യ നീതി,കുടിവെള്ളവും ശുചിത്വവും,പൊതുഭരണവും ധനകാര്യവും തുടങ്ങിയ മേഖലകളിൽ അടുത്ത സാമ്പത്തിക വർഷം നടപ്പിലാക്കേണ്ട പദ്ധതികളുടെ കരട് രൂപ രേഖ വർക്കിംഗ് ഗ്രൂപ്പ് യോഗം തയ്യാറാക്കി.വാർഡ് ഗ്രാമസഭകൾ,വയോജന ഗ്രാമ സഭ,ഭിന്നശേഷി ഗ്രാമസഭ,ഊരു കൂട്ടം,കർഷക സഭ തുടങ്ങിയവക്ക് ശേഷം നടക്കുന്ന വികസന സെമിനാറോടെയാണ് വാർഷിക പദ്ധതിക്ക് അന്തിമ രൂപം നൽകുക.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വർക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് മുഖ്യാതിഥിയായിരുന്നു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി 2025-26 വാർഷിക പദ്ധതിയുടെ രൂപ രേഖ അവതരിപ്പിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാർ,കെ.ആനന്ദകൃഷ്ണൻ,മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ,ഒ.എം.ശ്രീനിവാസൻ നായർ,പി.വി.സ്വാദിഖ്,ടി.ടി.മനോജ്കുമാർ,ഒ.പി.അബ്ദുൽ റഹ്മാൻ പ്രസംഗിച്ചു.പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,എം.ഷീജ ബാബു,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ്,എം.ഷീല,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ബ്രജീഷ് കുമാർ,യു.കെ.അബു ഹാജി,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,വി.കെ.ഇമ്പിച്ചി മോയി,സൂപ്പർ അഹമ്മദ് കുട്ടി ഹാജി,വി.സി.അരവിന്ദൻ,ഒ.കെ.നാരായണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
വിവിധ വർക്കിംഗ് ഗ്രൂപ്പുകൾക്ക് അസിസ്റ്റന്റ് എഞ്ചിനീയർ ടി.രാജേഷ്,മെഡിക്കൽ ഓഫീസർ ഡോ:പി.രമ്യ,വെറ്ററിനറി സർജൻ ഡോ:കെ.വി.ജയശ്രീ,കൃഷി ഓഫീസർ പി.പി.രാജി,ഐ.സി.ഡി.എസ്.സൂപ്പർവൈസർ ഉദയ കെ.ജോയ്,വി.ഷാഹിന ടീച്ചർ,വി.ഇ.ഒ.ഉനൈസ് അലി,വി.ഇ.ഒ.ഹാഫിസ് മുഹമ്മദ്,റസാഖ് മാസ്റ്റർ തടത്തുമ്മൽ,സലാം ആമ്പറ,ടി.എൻ.അബ്ദുൽ റസാഖ്,കെ.കരുണാകരൻ മാസ്‌റ്റർ,കെ.ടി.ഗോപി,എം.വി.ലാലി എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:ഓമശ്ശേരിയിൽ വർക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.
Post a Comment