കോടഞ്ചേരി : 
വേളംകോട് സെൻ്റ് ജോർജ്ജസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ജ്വാല 2024 നു തിരശ്ശീല ഉയർന്നു 

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌  പതിനൊന്നാം വാർഡ് മെമ്പർ ഷാജി മുട്ടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ,  ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി മുഖ്യപ്രഭാഷണം നടത്തി.


മുറമ്പാത്തി ഗവൺമെന്റ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ പി, കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ജോബി ജോസഫ്, പിടിഎ പ്രസിഡണ്ട് അൻവർ പാണക്കോട്ടിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഷാജി കുടിപ്പാറ,  സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സുധീർ മുറമ്പാത്തി, മാനേജ്മെന്റ്  പ്രതിനിധി സി. സുധർമ്മ  എസ് ഐ സി, വായനശാല പ്രസിഡന്റ് സിദ്ദിഖ് കാഞ്ഞിരാടൻ, കർമ്മ സേന ആർട്സ് ആൻഡ് ചാരിറ്റബിൾ ക്ലബ്ബ് പ്രസിഡണ്ട് പ്രകാശ് പി എൻ, എന്നിവർ സംസാരിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ബിബിൻ  സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിക്കുകയും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ ഏവർക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

 സുസ്ഥിര വികസനത്തിനായി എൻഎസ്എസ് യുവത"
 എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ട് 
സുകൃത കേരളം
കൂട്ടുകൂടി നാടുകാക്കാം
സ്നേഹ സന്ദർശനം
ഹരിത സമൃദ്ധി
തദേശീയം
അപ് സൈക്കളിംഗ്
സത്യമേവ ജയതേ
നാടക കളരി
പ്രസംഗ പരിശീലനം
ജാഗ്രതാ ജ്യോതി
സുസ്ഥിര ജീവിതശൈലി
പുസ്തക പയറ്റ്
ലീഡർഷിപ്പ് ആൻഡ് ഗ്രൂപ്പ് ഡൈനാമിക്സ്
ഡിജിറ്റൽ ലിറ്ററസി ക്യാമ്പയിൻ 
പച്ചക്കറി, പൂന്തോട്ട നിർമ്മാണം
വിദ്യാലയം മോടിപിടിപ്പിക്കൽ
ഐസ് ബ്രേക്കിങ് 
തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെയാണ് ഏഴു ദിനങ്ങളിലായി വോളണ്ടിയേഴ്സ്  ഒരു ടീം സ്പിരിറ്റോടെ മുന്നേറാൻ പോകുന്നത്.
 
വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ വിജയത്തിനായി പഞ്ചായത്തിന്റെയും പൊതുസമൂഹത്തിന്റെയും മുറമ്പാത്തിയിലെ നല്ലവരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും മികച്ച സഹകരണവും സാന്നിധ്യവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 
 എൻഎസ്എസ് വളണ്ടിയർ ലീഡേഴ്സായ ഗ്രാഫിൻ മരിയ ബിനോയ്, കെവിൻ റോയ്, സീനിയർ എൻഎസ്എസ് വളണ്ടിയേഴ്സ്,  അധ്യാപകർ അനധ്യാപകർ, രക്ഷിതാക്കൾ  എന്നിവർ സപ്തദിന ക്യാമ്പിന് നേതൃത്വം നൽകിവരുന്നു.

Post a Comment

Previous Post Next Post