കോഴിക്കോട് : ബിസ്നസ്സ് യൂത്ത് ഐക്കൺ - 2024 അവാർഡ് ഡയലോഗ് ഷംസുദ്ദീന്.
കച്ചവട രംഗത്ത് സ്വപ്രയത്നം കൊണ്ടു വളർന്നുവന്ന്, പ്രതിഭ തെളിയിച്ച യുവ വ്യാപാരികളെ കണ്ടെത്തി, അവരുടെ സമഗ്ര സംഭാവനയ്ക്കുള്ള ആദരസൂചകമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി രണ്ടു വർഷം കൂടുമ്പോൾ നൽകാറുള്ള ബിസിനസ്‌ യൂത്ത് ഐക്കൺ 2024 അവാർഡ് ഡയലോഗ് ഡിജിറ്റൽ ഗാലറി മാനേജിംഗ് ഡയറക്ടർ M ഷംസുദ്ദീനിനു, കേരള പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നൽകി  ആദരിച്ചു. 

യൂത്ത് വിങ് സംസ്ഥാന പ്രസിഡണ്ട് സലീം രാമനാട്ടുകര അധ്യക്ഷത വഹിച്ചു.
കെ വി വി ഇ എസ് സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര, സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി കെ ബാപ്പു ഹാജി, സംസ്ഥാന വൈസ് പ്രസിഡണ്ട് ഏ ജെ ഷാജഹാൻ, വയനാട് ജില്ലാ പ്രസിഡന്റ്‌ ജോജിൻ ടി ജോയ്,എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി എ ജെ റിയാസ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി വി സുനിൽകുമാർ, ജില്ല ട്രഷറർ ജിജികെ തോമസ്,ആശ്വാസ് കമ്മിറ്റി ചെയർമാൻ എ വി എം കബീർ, സീനിയർ വൈസ് പ്രസിഡന്റ്‌ സലാം വടകര, അമീർ മുഹമ്മദ്‌ ഷാജി,എം ബാബുമോൻ മനാഫ് കാപ്പാട് അക്രം ചുണ്ടയിൽ,അമൽ അശോക് മുർത്തസ് താമരശ്ശേരി,  റിയാസ് കുനിയിൽ എന്നിവർ സംസാരിച്ചു.

 ഇതിനോട് അനുബന്ധിച്ച് നടന്ന "സ്കിൽ അപ്പ് -2024" ക്യാമ്പിൽ,  ജില്ലയുടെ വിവിധ ഭാഗത്തുനിന്നു വന്ന യുവ വ്യാപാരി നേതാക്കളെ മികച്ച ട്രെയിനർമാരായ സഹല പർവീൻ , സുലൈമാൻ മേൽപ്പത്തൂർ എന്നിവർ ക്ലാസുകൾ നേതൃത്വം നൽകി.
23 വർഷത്തെ സേവനപാരമ്പര്യത്തിലൂടെ 2 കോടിയിൽപ്പരം ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കി, കേരളത്തിലെ ഏറ്റവും വലിയ rural digital brand എന്ന മികവിൽ തലയുയർത്തി നിൽക്കുകയാണ് Dilogue digital gallery. പുത്തൻ സാങ്കേതികവിദ്യകൾ എത്രയും വേഗത്തിൽ ഗ്രാമത്തിലേക്ക് എത്തിക്കുന്നതിനായി പ്രയത്നിക്കുന്ന ഈ സ്ഥാപനത്തിൻ്റെ അമരക്കാരനാണ് ശ്രീ ഷംസുദ്ദീൻ. ഇടനിലക്കാരില്ലാതെ നേരിട്ട് കമ്പനികളിൽ നിന്ന് ഉപഭോക്തക്കളിലേക്ക്  ഏറ്റവും കുറഞ്ഞ വിലയിൽ മികവുറ്റ ഡിജിറ്റൽ ഉപകരണങ്ങൾ എത്തിക്കുന്ന ഈ സ്ഥാപനം 23 വർഷങ്ങൾക്ക് മുൻപ് ഷംസുദ്ദീൻ എന്ന സ്വയംസംരംഭകൻ കണ്ട സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്. ഫാറൂഖ് കോളജിൽ നിന്ന് ബിരുദവും St. Joseph's College Devagiri ൽ  ബിരുദാനന്തര ബിരുദം പൂർത്തീകരിച്ച ഇദ്ദേഹം കോഴിക്കോട്ടെ ഗ്രാമപ്രദേശങ്ങളിൽ ESCOTEL സിം വിതരണക്കാരനായി മൊബൈൽ  വ്യവസായത്തിലേക്ക് ചുവടുവെച്ചു.

 ഇദേഹത്തിൻ്റെ നിരന്തര പ്രയത്നത്തിൻ്റെ ഫലമാണ് കോഴിക്കോട്, വയനാട്, മലപ്പുറം, ദുബായ്,  എന്നിവിടങ്ങളിൽ വിജയകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന 22  ഔട്ട്‌ലെറ്റുകളും2025 ൽ
ഒമാനിലും
യുറോപ്പിലെ മാൾട്ടയിലും ഫിൻലാൻഡിലും പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുന്ന ഔട്ട്‌ലറ്റും. ഒപ്പം കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും പ്രവർത്തനം വിപുലീകരിക്കാൻ തയ്യാറെടുക്കുകയാണ് dilogue digital. പിതാവ് ഹംസ മുള്ളമ്പലത്ത്,
ഉമ്മ ആയിശ
 ഭാര്യ മെഹനാസ്, മക്കളായ നസ്വാൻ ആമിന എന്നിവരുടെ സ്നേഹവും പിന്തുണയുമാണ് പരിധികളില്ലാതെ സ്വപ്നം കാണാൻ ശ്രീ ഷംസുദ്ദീന് എന്നും പ്രചോദനം. താമരശ്ശേരിയിൽ വേരൂന്നി പ്രവർത്തിക്കുന്ന കമ്പനിയിൽ 120 ൽപ്പരം സേവനതൽപ്പരരായ ജീവനക്കാർ ജോലിചെയ്തു വരുന്നു. എന്നും  സംതൃപ്തരായ 2 കോടിയിൽപ്പരം വരുന്ന ഉപഭോക്താക്കളെയാണ് dilogue digital തങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി കണക്കാക്കിപ്പോരുന്നത്. ചിപ് ലെവൽ സർവീസ് മുതൽ കംപ്ലീറ്റ് മൊബൈൽ സർവീസ് വരെ ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞ് ചെയ്തു നൽകാൻ കഴിവുറ്റ ടെക്നീഷ്യൻസിൻ്റെ സേവനം dilogue digital എല്ലാ ഔട്ട്‌ലെറ്റ്കളിലും ലഭ്യമാക്കുന്നു. *ഡിജിറ്റൽ സ്വകാര്യതയെക്കുറിച്ചുള്ള സ്ത്രീകളുടെ ആശങ്ക മനസ്സിലാക്കി  ഷംസുദ്ദീൻ ആരംഭിച്ച ഏറ്റവും പുതിയ സംരംഭമാണ് സ്ത്രീ ടെക്നീഷ്യൻമാർ മാത്രമുള്ള she tech ഇതിന് പുറമേ, കൊച്ചിയിലേയും താമരശ്ശേരിയിലെയും ക്യാമ്പസുകളിലായി 300 ൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്ന, DIAT SMA tech institute ൻ്റെ മേധാവി കൂടിയായ ശ്രീ ഷംസുദ്ദീൻ വിദ്യാഭ്യാസ രംഗത്തും സേവനമികവ് വച്ചുപുലർത്തുന്നു. സാങ്കേതിക രംഗത്തെ മാറ്റങ്ങളെ മനസ്സിലാക്കി തയ്യാറാക്കിയ സിലബസിലൂടെ, അറിവും പരിചയവുമുള്ള ടെക്നീഷ്യൻസിനെ വാർത്തെടുക്കാൻ പരിശ്രമിക്കുന്നു ഈ സ്ഥാപനം. ദിനംപ്രതി മാറുന്ന സാങ്കേതികവിദ്യകളെ സാധാരണക്കാർക്ക് പ്രാപ്തമാക്കാൻ ശ്രീ ഷംസുദ്ധീൻ ഏറെ താൽപര്യം കാണിക്കുന്നത് നിരവധി പേർക്കാണ് അനുഗ്രഹമായി മാറുന്നത്.



Post a Comment

Previous Post Next Post