കോടഞ്ചേരി :
വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികൾ തരണം ചെയ്യുവാൻ അവരോടൊപ്പം ഉണ്ടാകും എന്ന് കോടഞ്ചേരിയിൽ നടന്ന ഇലക്ഷൻ പ്രചരണ പൊതുയോഗത്തിൽ വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചു.
കാർഷിക മേഖലയിലെ വില തകർച്ച കൃഷിനാശം വന്യജീവി അക്രമങ്ങൾ എന്നിവ മൂലം നട്ടം തിരിയുന്ന മലയോര ജനതയ്ക്ക് ടൂറിസം മേഖലയുടെ അനന്തമായ സാധ്യതകളെ ഉപയോഗപ്പെടുത്തി കൊണ്ടുള്ള സാമ്പത്തിക മുന്നേറ്റത്തിന് ഉതകുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും .
പ്രകൃതിരമണീയമായ ഈ മേഖലയിലെ തുഷാരഗിരി പതങ്കയം അരിപ്പാറ തേവർമല മേലെ മരുതല അടക്കമുള്ളടൂറിസം കേന്ദ്രങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ ശ്രമിക്കും എന്നും
വയനാടൻ ജനതയുടെ ദീർഘകാലത്തെ ആവശ്യമായ മെഡിക്കൽ കോളേജ് ചുരം ബൈപ്പാസ് അടക്കമുള്ള വിഷയങ്ങളിൽ കൃത്യമായി ഇടപെടൽ നടത്തുമെന്നും ശ്രീ രാഹുൽ ഗാന്ധി തുടങ്ങിയ വികസന പ്രവർത്തനങ്ങൾ തുടർച്ച സമയബന്ധിതമായി നടപ്പിലാക്കുവാൻ ഇവിടെത്തന്നെ ഉണ്ടാകും എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ജ്യോതി രാധിക വിജയകുമാർ പ്രിയഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.
ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി
ടി എൻ ശരത് ചന്ദ്ര പ്രസാദ്, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി പി ചെറിയ മുഹമ്മദ് ടി കെ ടി എഫ് സംസ്ഥാന പ്രസിഡന്റ് യു വി ദിനേശ് മണി,മുൻ ഡിസിസി പ്രസിഡണ്ട് കെ സി അബു, ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി എലന്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, യുഡിഎഫ് കൺവീനർ ജയ്സൺ മേനാ കുഴി, സണ്ണി കാപ്പാട്ട് മല, കെ എം ബഷീർഎന്നിവർ പ്രസംഗിച്ചു.
Post a Comment