തിരുവമ്പാടി : സംസ്ഥാനതല സ്കൂൾ ഒളിമ്പിക്സ് കായിക മേളയിൽ, സബ് ജൂനിയർ ഗേൾസ് ഷോട്ട്പുട്ട് ഇനത്തിൽ, രണ്ടാം സ്ഥാനം നേടി ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ മിടുക്കി നാടിനും നാട്ടുകാർക്കും വിദ്യാലയത്തിനും അഭിമാനമായി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ജോൺസൺ പൊന്നാടയണിയിച്ച് മെമെന്റോ നൽകി ആദരിച്ചു.
വാർഡ് മെമ്പർ ലിസി മാളിയേക്കൽ, പി ടി എ പ്രസിഡന്റ് ഷിജു, നഴ്സറി സ്കൂൾ പി ടി എ പ്രസിഡന്റ് മെവിൻ, സിമി സ്റ്റീഫൻ, സ്കൂൾ ലീഡർ അസ്‌ലഹ്, അധ്യാപകരായ അബ്ദുറബ്ബ്, ആൽബിൻ അബ്രഹാം, അയ്യൂബ്, ജെസി ടീച്ചർ, ഡാനി തോമസ്, ധന്യ ടീച്ചർ, ലിസി ടീച്ചർ എന്നിവർ സംസാരിച്ചു.
വിജയിയെ തുറന്ന വാഹനത്തിൽ, തിരുവമ്പാടി അങ്ങാടിയിൽ ആഹ്ലാദ പ്രകടനം നടത്തി. സ്കൂൾ മാനേജർ റവ. ഫാ. തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതവും കായിക അധ്യാപിക ഡെൽന ബോബി നന്ദിയും പറഞ്ഞു.
Post a Comment