തിരുവമ്പാടി :
പഞ്ചായത്തിൻ്റെ ഭരണ സ്വാധീനം ഉപയോഗിച്ച്, തങ്ങൾക്കനുകൂലമായി വാർഡ് വിഭജനം നടത്തിയ ശേഷം,
പഞ്ചായത്ത് ഓഫീസിലേക്ക് സമര പ്രതിഷേധം നടത്തിയ യുഡിഎഫി ൻ്റെ ഇരട്ടത്താപ്പ് പൊതുജനങ്ങൾ തിരിച്ചറിയണമെന്ന് ,എൽഡിഎഫ് തിരുവമ്പാടി പഞ്ചായത്തു കമ്മറ്റി ആവശ്യപ്പെട്ടു.

നിലവിലുള്ള ഭരണസമിതിയുടെ ദുർഭരണത്തിനും കഴിവില്ലായ്മക്കും കെടുകാര്യസ്ഥതക്കുമെതിരെ, വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ്  യുഡിഎഫ് സമര പ്രഹസനവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഒന്നര വർഷമായി ടാറിംഗ് നടത്താത്ത ഗ്രാമ പഞ്ചായത്തിനെതിരെ അനിശ്ചിതകാല സമരം നടത്താൻ എൽഡിഎഫ്  തീരുമാനിച്ചു.

യോഗത്തിൽ ജോളി ജോസഫ്, അബ്രഹാം മാനുവൽ, സിഎൻ പുരുഷോത്തമൻ ,ജോയി മ്ലാങ്കുഴി, ഫിറോസ് ഖാൻ , പി സി ഡേവിഡ്, ഗണേഷ് ബാബൂ,  പി കെ ഫൈസൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post