തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തെ രോഗിസൗഹൃദവും പ്രകൃതി സൗഹൃദവും ആക്കുന്നതിന് ഹരിത കേരള മിഷന്റെയും തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ പച്ചത്തുരുത്ത് നിർമ്മിച്ചു.


 'അതിജീവനത്തിനായി ചെറുവനങ്ങൾ' എന്ന ലക്ഷ്യവുമായി നിർമ്മിക്കുന്ന പച്ചത്തുരുത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ നിർവഹിച്ചു.

 മെഡിക്കൽ ഓഫീസർ ഡോ.കെ വി പ്രിയ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. നവകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.ടി പ്രസാദ് പദ്ധതി വിശദീകരണം നടത്തി.

 സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ലിസി എബ്രഹാം, രാജു അമ്പലത്തിങ്ങൽ,  റംല ചോലക്കൽ, വാർഡ് മെമ്പർമാരായ കെ എ മുഹമ്മദലി, തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സീമ, സിഡിഎസ് ചെയർപേഴ്സൺ പ്രീതി രാജീവ്,  ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ അഷ്റഫ്  ടി എ, എ എസ് ബൈജു തോമസ്, വാർഡ് മെമ്പർമാരായ രാമചന്ദ്രൻ കരിമ്പിൽ, കെ എ ഷൗക്കത്തലി, അപ്പു കോട്ടയിൽ, ബീന പി, ലിസി സണ്ണി, ഹെൽത്ത് ഇൻസ്‌പെക്ടർ എം സുനീർ, ഐസിഡിഎസ് സൂപ്പർവൈസർ ചഷമ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
     ഉത്സവാന്തരീക്ഷത്തിൽ നടന്ന ജനകീയ പച്ചത്തുരുത്ത് നിർമ്മാണത്തിന് തിരുവമ്പാടിയിലെ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ക്ലബ്ബുകൾ, വായനശാലകൾ, വിദ്യാലയങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, യുവജന സംഘടനകൾ, മത സംഘടനകൾ, കലാകാരന്മാർ, ആരോഗ്യ പ്രവർത്തകർ, സഹകരണ സ്ഥാപനങ്ങൾ, സ്വാശ്രയ സംഘങ്ങൾ, ആശാ പ്രവർത്തകർ, കുടുംബശ്രീ,  അംഗനവാടി  പ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവർ തൈകൾ നട്ടു കൊണ്ട്  പച്ചത്തുരുത്ത് നിർമ്മാണത്തിൽ പങ്കാളികളായി.

Post a Comment

Previous Post Next Post