കോടഞ്ചേരി : ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി  വിരനശീകരണ ഗുളികകളുടെ കോടഞ്ചേരി പഞ്ചായത്ത്‌ തല വിതരണോദ്ഘാടനം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ വെച്ച് പഞ്ചായത്ത്‌ പ്രസിഡന്റ് അലക്സ്‌ തോമസ് ചെമ്പകശ്ശേരി നിർവ്വഹിച്ചു.
വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഹസീന.കെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. 

കുട്ടികളിൽ പോഷകക്കുറവിനും വിളർച്ചയ്ക്കും കാരണമാകുന്ന വിരബാധ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.
ജെ.എച്ച്.ഐ ജോബി ജോസഫ്, പ്രധാനധ്യാപകൻ ജിബിൻ പോൾ, ഷിജോ ജോൺ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post