ബിജെപിയിൽ ആരും രാജിവെക്കില്ലെന്ന് കേരള ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ. പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി. എൽഡിഎഫും യുഡിഎഫും അഭ്യൂഹം പ്രചരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2026ൽ പാലക്കാട് ബിജെപി ജയിക്കുമെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു.
കേരളത്തിൽ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പോരാട്ടം നടത്തിയെന്ന് പ്രകാശ് ജാവഡേക്കർ പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കാൻ ബിജെപി ഉണ്ടാകും. ജനങ്ങൾ ബിജെപി ഉറ്റുനോക്കുന്നു. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രകാശ് ജാവഡേക്കർ പറഞ്ഞു. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് അറിയിച്ച് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചിരുന്നു. ദേശീയ പ്രസിഡന്റ് ജെപി നാദ്ധ, സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരെ ആണ് രാജി സന്നദ്ധത അറിയിച്ചത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണം എന്ന് ദേശീയ നേതൃത്വത്തോട് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. വിജയം പ്രതീക്ഷിച്ച പാലക്കാട് പരാജയത്തിന് പുറമേ വോട്ട് കുറഞ്ഞതും ബിജെപി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വച്ച് താരതമ്യം ചെയ്യുമ്പോൾ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയിൽ ബിജെപിക്ക് കുറഞ്ഞത്. ഭരണമുള്ള പാലക്കാട് നഗരസഭയിലും ബിജെപിക്ക് വോട്ട് കുറഞ്ഞിരുന്നു.
Post a Comment