തിരുവമ്പാടി:
തിരുവമ്പാടി പഞ്ചായത്തിലെ
പുന്നക്കൽ മേഖലയിൽ നിരന്തരമായി കാട്ടാന / കൃഷി നശിപ്പിക്കുന്ന സ്ഥലങ്ങൾ
എം എൽ എ ലിൻ്റോ ജോസഫിൻ്റെ നേതൃത്വത്തിൽ
കർഷക സംഘം നേതാക്കൾ സന്ദർശിച്ചു.

വാഴ, തെങ്ങ്, കമുക് - തുടങ്ങിയ വിളകളെല്ലാം കാട്ടാനകൾ നശിപ്പിച്ചിരിക്കുകയാണ്.പുന്നക്കൽ, ഓളിക്കൽ, പൊന്നാങ്കയം മേഖലകളിലാണ് കാട്ടാന ഇറങ്ങുന്നത്.


കാട്ടാന ശല്യം തടയുന്നതിനായി
മണ്ഡലത്തിൻ്റെ വനാതിർത്തി കളിൽ, തുടർച്ചയായ ഹാംങ്ങിംഗ് ഫെൻസ് സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചതായി  എം എൽ എ ലിൻ്റോ ജോസഫ് നാട്ടുകാരെ അറിയിച്ചു.

ത്രിതല പഞ്ചായത്തുകൾ അവരുടെ പദ്ധതി വിഹിതവും ഇതിനായി നൽകണം. 
പ്രാദേശിക കമ്മറ്റികൾ രൂപീകരിച്ച്‌ - വേലിയുടെ സംരക്ഷണച്ചുമതല നിർവ്വഹിക്കണം.

കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിനായി
നിയമം കൊണ്ടുവന്നത് കേരളത്തിൽ മാത്രമാണ്. അതും അപര്യാപ്തമാണ്.

അതിനായി 1972-ലെ കേന്ദ്ര നിയമം തിരുത്താൻ
കേരള എം പി മാർ ശബ്ദമുയർത്തുകയാണ് വേണ്ടത്.

സംസ്ഥാന സർക്കാർ, കാട്ടുമൃഗശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നിലവിലെ നിയമത്തിൽ നിന്നു കൊണ്ട് പരമാവധി പ്രവർത്തിക്കുന്നുണ്ട്- എന്നും  എംഎൽഎ പറഞ്ഞു.

കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡണ്ട്  സി എൻ പുരുഷോത്തമൻ ,
ലോക്കൽ സെക്രട്ടറി  പി എ ഫിറോസ് ഖാൻ , ജമീഷ് ഇളംതുരുത്തിയിൽ,
ജിബിൻ പി ജെ / അജയ് ഫ്രാൻസി,
ഫോറസ്റ്റ്  ആർ ആർ ടി സംഘാംഗങ്ങൾ, റേഞ്ച് ഓഫീസർ ഷജീസ് 
മുന്നണി നേതാക്കളായ സി ജോ ജോർജ്, ജോഷി കൊല്ലം പറമ്പിൽ
എന്നിവരും സംഘത്തിലുണ്ടായിരുന്നു.

നാശനഷ്ടം സംഭവിച്ച കർഷകരുമായി
സംഭാഷണവും നടത്തി.
അപേക്ഷ കൊടുക്കുന്ന മുറയ്ക്ക് എത്രയും വേഗം നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് എം എൽ എ  പറഞ്ഞു.

Post a Comment

Previous Post Next Post