ഓമശ്ശേരി :
മുക്കം ഉപജില്ലാ വിദ്യാരംഗം സർഗോത്സവം ശില്പശാലയുടെ സമാപന സമ്മേളനം വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ നടന്നു. ജൈവവൈവിധ്യ പാർക്കിൽ നടന്ന
സമാപന സമ്മേളനം എഇഒ ദീപ്തി ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വെച്ച് വേനപ്പാറ ഹൈസ്കൂൾ പ്രധാനാധ്യാപിക റീജ വി ജോൺ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി ആഗ്നയാമിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവിദ്യാർഥി പ്രതിഭകൾക്ക് എ വി സുധാകരൻ സമ്മാനം വിതരണം ചെയ്തു. വിദ്യാരംഗം ഭാരവാഹികളായ ജി. അബ്ദുൽ റഷീദ് ബാൽരാജ് മാസ്റ്റർ,ജെസിമോൾ കെ.വി, വേനപ്പാറ യു പി സ്കൂൾ എം പിടിഎ പ്രസിഡൻ്റ് ,ഭാവന വിനോദ് ,സ്റ്റാഫ് സെക്രട്ടറി ബിജില സി കെ, വിദ്യാരംഗം കൺവീനർ സ്മിത മാത്യു, സ്കൂൾ ലീഡർ റിയോൺ പ്രവീൺ എന്നിവർ പ്രസംഗിച്ചു.
Post a Comment